വാഗാഡിന്റെ വാഹനങ്ങളുടെ മരണപ്പാച്ചില്‍; കൊയിലാണ്ടിയിൽ ഡി.വൈ.എഫ്‌.ഐ ദേശീയപാത ഉപരോധിക്കുന്നു


കൊയിലാണ്ടി: വാഗാഡ് കമ്പനിയുടെ വാഹനങ്ങളുടെ മരണപ്പാച്ചിലിനെതിരെ കൊയിലാണ്ടി ദേശീയപാത ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു. നേരത്തെ വഗാഡിന്റെ വാഹനങ്ങള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് ദേശീയ പാത ഉപരോധവും.

വാഗാഡ് വാഹനങ്ങളുണ്ടാക്കിയ അപകടങ്ങള്‍ കാരണം കൊയിലാണ്ടിയില്‍ ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. ലോഡ് കയറ്റിയ ലോറികള്‍ പിന്നില്‍ വാതിലില്ലാതെ അപകടകരമായ ഓടുന്നത് കൊയിലാണ്ടിയിലെ നിരത്തുകളിലെ പതിവ് കാഴ്ചയാണ്.

വാഗാഡിന്റെ പല വാഹനങ്ങള്‍ക്കും കൃത്യമായ നമ്പര്‍ പ്ലേറ്റോ മറ്റ് രേഖകളോ ഇല്ല. വാഹനങ്ങളുടെ പിന്‍വശത്ത് വ്യക്തമായി നമ്പര്‍ പ്രദര്‍ശിപ്പിക്കണമെനാനാണ് നിയമമെങ്കിലും തങ്ങള്‍ക്ക് അത് ബാധകമല്ലെന്ന പോലെയാണ് വാഗാഡിന്റെ വാഹനങ്ങള്‍ ചീറിപ്പായുന്നത്.


Related News: ‘നിയമലംഘനങ്ങളും അപകടങ്ങളും തുടര്‍ക്കഥ, ഇനിയും മനുഷ്യജീവന്‍ കുരുതി കൊടുക്കാന്‍ അനുവദിക്കില്ല’; കൊയിലാണ്ടി നഗരത്തില്‍ വാഗാഡിന്റെ വാഹനങ്ങള്‍ ഡി.വൈ.എഫ്.ഐ തടയുന്നു


വാഗാഡിന്റെ വാഹനങ്ങളുടെ നിയമലംഘനങ്ങളും അപകടങ്ങളും തുടര്‍ക്കഥയാവുമ്പോഴും യാതൊരു നടപടിയുമെടുക്കാത്ത അധികൃതര്‍ക്കെതിരെയും ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. വ്യക്തമായ തെളിവുകളോടെ നിയമലംഘനങ്ങള്‍ പുറത്ത് വന്നിട്ടും അധികൃതര്‍ കണ്ണടയ്ക്കുകയാണ്.