കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു


കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിച്ചു. വലിയ അപകട വാർത്ത കേട്ടുണരുന്നതിൽ നിന്ന് കൊയിലാണ്ടി രക്ഷപെട്ടത് അത്ഭുതകരമായി.

ഇന്നു പുലർച്ചെ അഞ്ചു മണിയോടെ കൂടി കൊയിലാണ്ടി പെട്രോൾപമ്പിനു സമീപത്ത് വച്ചാണ് സംഭവം. ലോറിയുടെ പിൻഭാഗത്തുള്ള ടയറിൽ തീപിടിക്കുകയായിരുന്നു.

ടയർ തമ്മിൽ ഉരസിയത് മൂലമാണ് തീപിടുത്തത്തിനു കാരണമെന്ന് കരുതുന്നു.വടകര ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പൊയ്ക്കൊണ്ടിരുന്ന പഞ്ചസാര ലോറിക്കാണ് തീപിടിച്ചത്. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വല്യ അപകടം.

വിവരം കിട്ടിയതിനെ തുടർന്ന് ഉടനെ തന്നെ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കെ യുടെ നേതൃത്വത്തിൽ സംഘം എത്തുകയും വെള്ളമുപയോഗിച്ച് തീ കെടുത്തുകയും ചെയ്തു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ്, നിധിപ്രസാദ് ഇ.എം, വിഷ്ണു, സിജിത്, ബബീഷ്, ധീരജ്ലാൽ പി.സി, സത്യൻ, ഷാജു, ഹോംഗാര്‍ഡുമാരായ രാജീവ്, രാജേഷ് എന്നിവർ പങ്കെടുത്തു.