തിളയ്ക്കുന്ന വെയിലിൽ തളരാതെ പോലിസ്; വടകര പോലീസിനും ഇനി ഒരിറ്റു വെള്ളത്തിനായി അലയേണ്ട


കൊയിലാണ്ടി: കത്തുന്ന വെയിലത്ത് തിളയ്ക്കുന്ന താര്‍ റോഡില്‍ സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരിറ്റു വെള്ളത്തിനായി ഇനി അലയേണ്ട. ജോലിസ്ഥലത്ത് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയ്ക്ക് ആരംഭം. പദ്ധതിയുടെ ഉദ്ഘാടനം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ എ ശ്രീനിവാസ് ഐ.പി.എസ് നിര്‍വ്വഹിച്ചു.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരളാ പോലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാകമ്മറ്റികളും വടകരയിലെ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സഹകരണ സ്റ്റോറുമാണ് ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളമെത്തിക്കുന്നത്. ഉദ്ഘടന കർമ്മം വടകര നാരായണ നഗറിലെ ഡ്യൂട്ടി പോയന്‍റില്‍ നടന്നു.

കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എ.വി ജയൻ, ജില്ലാ ജോയിന്റ് സെക്രട്ടറി രാജീവൻ പി, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് അഭിജിത്ത് ജി.പി, ജില്ലാ ജോയിന്റ് സെക്രട്ടറി രജീഷ് ചെമ്മേരി, രാജൻ പി.എം എന്നിവർ നേതൃത്വം നല്കി. ട്രാഫിക്ക് എസ്.ഐമാരായ രാധാകൃഷ്ണൻ, സജീവൻ, പവിത്രൻ എന്നിവർ സന്നിഹിതരായിരുന്നു.