ഇന്ന് ലോക നാടക ദിനം; സംസ്കൃത നാടകത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയ കൊയിലാണ്ടിയിലെ അധ്യാപകൻ സുരേഷ് ബാബുവിന് നാടകം ജീവിതം തന്നെ


രവീന്ദ്രനാഥൻ.പി.കെ

കൊയിലാണ്ടി: സംസ്കൃത നാടകങ്ങൾ മലയാളികൾക്ക് അരങ്ങിലൂടെ പരിചയപ്പെടുത്തിയ സുരേഷ്ബാബുവിന് നാടകം ജീവിതം തന്നെയാണ്. കാലടി സംസ്കൃത സർവ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ സംസ്കൃത അധ്യാപകനായ സുരേഷ് ബാബു കേരളത്തിനകത്തും പുറത്തും നൂറ് കണക്കിന് സ്റ്റേജുകളിലാണ് സംസ്കൃത നാടകം അവതരിപ്പിച്ചത്. അഭിനേതാവ്, സ്ക്രിപ്റ്റ് രചന, സംവിധാനം എല്ലാ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. തൃശൂർ ജില്ലക്കാരനായ സുരേഷ് ബാബു പഠന കാലത്ത് മലയാളനാടക രംഗത്തായിരുന്നു ചുവടുറപ്പിച്ചത്. കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സംസ്കൃത പഠനനത്തിനായി എത്തിയതോടെയാണ് സംസ്കൃത നാടകത്തിലേക്ക് ശ്രദ്ധപതിപ്പിച്ചത്. പ്രൊ: മുരളീ മാധവന്റെ കീഴിൽ സംസ്കൃത തിയേറ്റർ എന്ന വിഷയത്തിലായിരുന്നു അദ്ദേഹഠ ഗവേഷണം നടത്തിയത്.

തന്നിലെ നാടകക്കാരനെ കണ്ടത്തിയയത് പ്രൊഫ. മുരളി മാധവൻ സാറാണെന്ന് അദ്ദേഹം പറയുന്നു. യൂണിവേഴ്സിറ്റി പഠനത്തിന് ശേഷം ദാസൻ, കാളിദാസൻ, ശൂദ്ര കൻ തുടങ്ങിയ വരുടെ ഒട്ടുമിക്ക നാടകങ്ങളും രംഗവേദിയിൽ എത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഭാസന്റെ കർണ്ണഭാരം സോള രൂപത്തിൽ നൂറ്റമ്പത് സ്റ്റേജിൽ അവതരിപ്പിച്ചു. അഭിജ്ഞാന ശാകുന്തളം, ഊരുഭംഗം, തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്യുകയും പ്രധാനവേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകളിൽ സംസ്കൃത വിദ്യാർത്ഥികളെ അഭിനയിപ്പിച്ചായിരുന്ന നാടകം കളിച്ചത്. സംസ്ഥാന യുവജനോത്സവങ്ങളിൽ വർഷങ്ങളായി സുരേഷ്ബാബു പങ്കാളിയാകുന്നത്. യു.പി വിഭാഗത്തിൽ കഴിഞ്ഞ പത്ത് വർഷമായി പൊയിൽക്കാവ് സ്കൂൾ വിദ്യാർത്ഥികളാണ് വിജയിച്ചത്. സുരേഷ് ബാബുവാണ് സംവിധാനം.

ഹൈസ്കൂൾ, ഹയർ സെക്കണ്ടറി , യൂണിവേഴ്സിറ്റി വിഭാഗത്തിലെല്ലാം സംസ്കൃത നാടകവുമായി സുരേഷ് ബാബു സജീവമായി ഉണ്ടാകും. സംസ്കൃത ഭാഷ അറിയാത്തവരെ വെച്ചും നാട്ടിൻപുറങ്ങളിൽ നാടകം ചെയ്യാൻ സുരേഷ് ബാബുവിന് കഴിഞ്ഞിട്ടുണ്ട്.

ദേശീയ നാടക മത്സരത്തിൽ കഴിഞ്ഞ കുറെ വർഷമായി സ്ഥിരസാന്നിധ്യമാണ് സുരേഷ് ബാബു . സർക്കാറിന്റെ പ്രതിഭാ പുരസ്കാരം അവാർഡിന് അർ ഹനായിരുന്നു. സംസ്കൃത അക്കാദമിയുടെ നാട്യ യാത്രയിൽ കുട്ടികളെ നാടകം പരിശീലിപ്പിച്ച് നാടകം കളിച്ചത് വലിയൊര് അനുഭവമായി ഇന്നും മനസ്സിലുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. ഭോപ്പാലിൽ ഭഗവദ് ജു കം അരങ്ങേറിയതും ഈ യാത്രയിലാണ്. സംസ്കൃത നാടകങ്ങളോടൊപ്പം മലയാളനാടകങ്ങളും സംവിധാനം ചെയ്യാൻ സുരേഷ് ബാബുവിന് ഇഷ്ടമാണ്.

പ്രദീപൻ പാമ്പിരിക്കുന്നിന്റെ എരി എന്ന നോവൽ നാടകമാക്കി വിവിധ ഇടങ്ങളിൽ അവതരിപ്പിച്ച് കഴിഞ്ഞു. എൻ.എസ് മാധവന്റെ ചെറുകഥകൾക്ക് ദൃശ്യാവിഷ്കാരം നറകിയത് തന്റെ ജീവിതത്തിലെ വലിയ അനുഭവങ്ങളായിന്നു എന്ന് സുരേഷ് ബാബുപറഞ്ഞു. മലയാളനാടകം ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ മനസ്സ് അഭിരമിക്കുന്നത് സംസ്കൃത നാടകത്തിലാണ്. കാളിദാസാദി കവി പ്രമുഖരുടെ കാവ്യശക്തിയിൽ അത്ഭുതം കൂറി, അവരുടെ പ്രതിഭാവിലാസം മലയാള നാടക
വേദിയ്ക്ക് മനസ്സിലാക്കി കൊടുക്കാനാണ് തന്റെ ശ്രമമെന്ന് സുരേഷ് ബാബു പറഞ്ഞു.

തന്റെ നാടക പ്രവർത്തനത്തിന് ജീവിത പങ്കാളി ചന്ദ്രികയും മക്കളായ ഗാർഗിയും സുലോ ചുബാബുവും കലവറയില്ലാത്ത പിന്തുണയുമായുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകനാടകദിനത്തിലും വീടായ ലോചനത്തിൽ എരിയിലെ അഭിനേതാക്കളും സങ്കേതിക പ്രവർത്തകരും ഒത്തുകൂടുമെന്ന് എം.കെ.സുരേഷ് ബാബു പറഞ്ഞു.