Tag: drama

Total 10 Posts

‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം പ്രദീപ്‍കുമാർ കാവുന്തറയ്ക്ക്

പേരാമ്പ്ര: മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം കാവുന്തറ സ്വദേശിക്ക്. പ്രദീപ്കുമാർ കാവുന്തറയാണ് പുരസ്കാരത്തിന് അർഹമായത്. ‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ എന്ന രചനയ്ക്കാണ് പുരസ്ക്കാരം. ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും അടങ്ങുന്ന പുരസ്കാരത്തിനാണ് പ്രദീപ് അർഹനായത്. കേരള സംഗീത അക്കാദമിയുടെ 2022 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. രാജേഷ് ഇരുളമാണ് മികച്ച

കോഴിക്കോട്ടെ പ്രശസ്ത നാടക പ്രവര്‍ത്തകനും സീരിയൽ നടനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക പ്രവര്‍ത്തകനും സീരിയല്‍ നടനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കുണ്ടുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. സീരിയല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. കോഴിക്കോട് സ്‌റ്റേജ് ഇന്ത്യ നാടക ട്രൂപ്പിന്റെ സ്ഥാപകനാണ്. നടന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം നാടകലോകത്തിന് വലിയ

ഇന്ന് ലോക നാടക ദിനം; സംസ്കൃത നാടകത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയ കൊയിലാണ്ടിയിലെ അധ്യാപകൻ സുരേഷ് ബാബുവിന് നാടകം ജീവിതം തന്നെ

രവീന്ദ്രനാഥൻ.പി.കെ കൊയിലാണ്ടി: സംസ്കൃത നാടകങ്ങൾ മലയാളികൾക്ക് അരങ്ങിലൂടെ പരിചയപ്പെടുത്തിയ സുരേഷ്ബാബുവിന് നാടകം ജീവിതം തന്നെയാണ്. കാലടി സംസ്കൃത സർവ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ സംസ്കൃത അധ്യാപകനായ സുരേഷ് ബാബു കേരളത്തിനകത്തും പുറത്തും നൂറ് കണക്കിന് സ്റ്റേജുകളിലാണ് സംസ്കൃത നാടകം അവതരിപ്പിച്ചത്. അഭിനേതാവ്, സ്ക്രിപ്റ്റ് രചന, സംവിധാനം എല്ലാ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. തൃശൂർ ജില്ലക്കാരനായ

അരങ്ങിലും അണിയറയിലും കൊയിലാണ്ടിക്കാര്‍; ലോക നാടകദിനമായ ഇന്ന് കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ അരങ്ങേറും ‘ഇവന്‍ രാധേയന്‍’

കൊയിലാണ്ടി: നാടകങ്ങളോട് ആളുകള്‍ക്ക് താല്‍പ്പര്യം കുറഞ്ഞുവരുന്ന ഇക്കാലത്ത് ആ മഹത്തായ കലയുടെ പ്രാധാന്യം ഓര്‍ക്കാനുള്ള ദിനമാണ് ഇന്ന്. അതെ, മാര്‍ച്ച് 27 ലോകമാകെ നാടകദിനമായി ആചരിക്കുകയാണ്. ഈ നാടകദിനത്തില്‍ കൊയിലാണ്ടിക്കാര്‍ക്കും അഭിമാനിക്കാനുള്ള കാര്യങ്ങളുണ്ട്. അരങ്ങിലും അണിയറയിലും കൊയിലാണ്ടിക്കാര്‍ നിരവധിയുള്ള ട്രൂപ്പാണ് കീഴരിയൂരിലെ സ്വാതി തിയേറ്റേഴ്‌സ്. കോഴിക്കോട്ടെ മാത്രമല്ല, കേരളത്തിലാകെ അറിയപ്പെടുന്ന പ്രൊഫഷണല്‍ നാടകരംഗത്തെ മികച്ച ട്രൂപ്പുകളിലൊന്നാണ്

പ്രത്യയശാസ്ത്രത്തിലൂന്നി സാമൂഹിക പരിഷ്‌കരണം ലക്ഷ്യമിട്ട് നാടക പ്രവര്‍ത്തനം നടത്തിയ വ്യക്തിത്വം; കായലാട്ട് രവീന്ദ്രനെ അനുസ്മരിച്ച് നാട്

മേപ്പയ്യൂര്‍: പ്രത്യയശാസ്ത്രത്തില്‍ ഊന്നി സാമൂഹിക പരിഷ്‌ക്കരണം ലക്ഷ്യമിട്ട് നാടക പ്രവര്‍ത്തനം നടത്തിയ പ്രശസ്ത നാടക പ്രവര്‍ത്തകനായിരുന്നു കായലാട്ട് രവീന്ദ്രന്‍ കെ.പി.എ.സി.യെന്ന് ഇ.കെ.വിജയന്‍ എം.എല്‍.എ. പറഞ്ഞു. കായലാട്ടിന്റെ പത്താം ചരമവാര്‍ഷികാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ.അജിത്ത് അധ്യക്ഷത വഹിച്ചു. നിരൂപകന്‍ കെ.വി.സജയ് മുഖ്യപ്രഭാഷണം നടത്തി. വി.കെ.രവി അനുസ്മരണ പ്രഭാഷണം നടത്തി. ആറുപതിറ്റാണ്ടിന്റെ സാംസ്‌കാരിക നാടക പ്രവര്‍ത്തനത്തിന്റെ

നാടകമെന്ന കലയെ കൂടുതല്‍ അടുത്തറിയാം; കൊയിലാണ്ടി ഗവ. മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാടക ശില്പശാല

കൊയിലാണ്ടി: കായലാട്ട് രവീന്ദ്രന്‍ കെ.പി.എ.സി സ്മൃതി 2022 ന്റെ ഭാഗമായുള്ള കുട്ടികള്‍ക്കുള്ള ത്രിദിന നാടക ശില്പശാല കൊയിലാണ്ടി ഗവ: മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.അസീസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത നടി ഗിരിജ കായലാട്ട്, ഇ.കെ.അജിത്ത്, ഇ.കെ ഷൈനി (പ്രിന്‍സിപ്പല്‍ പ

കായലാട്ട് രവീന്ദ്രന്‍ സ്മൃതിദിന പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയില്‍ വിദ്യാര്‍ഥികള്‍ക്കായി ത്രിദിന നാടക ശില്‍പ്പശാല

കൊയിലാണ്ടി: കായലാട്ട് രവീന്ദ്രന്‍ (കെ.പി.എ.സി) സ്മൃതി 2022 നോട് അനുബന്ധിച്ച് കൊയിലാണ്ടി നഗരസഭാ പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ത്രിദിന നാടക ശില്പശാല സംഘടിപ്പിക്കുന്നു. കൊയിലാണ്ടി റെഡ് കര്‍ട്ടണിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 26, 27, 28 തീയ്യതികളിലായി ഗവ. മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചു നടക്കുന്ന ശില്പശാലയ്ക്ക് ശിവദാസ് പൊയില്‍ക്കാവ് നേതൃത്വം നല്‍കും. 28 ന്

‘നാടക്’ കീഴരിയൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടുവത്തൂരില്‍ നാടകസംഗമം

കീഴരിയൂര്‍: നടുവത്തൂരില്‍ നാടകസംഗമം നടത്തി. നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘നാടക്’ കീഴരിയൂര്‍ മേഖലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മല ഉദ്ഘാടനം ചെയ്തു. രാജന്‍ നടുവത്തൂര്‍ അധ്യക്ഷനായി. അമല്‍സരാഗ, എന്‍.വി.ബിജു, രവി മുചുകുന്ന്, നന്തി പ്രകാശ്, എടത്തില്‍ രവി, കെ.ടി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് തെരുവുനാടരം ‘ലഹരിത്തറ’ അരങ്ങേറി.  

ഹൃദയം കൊണ്ട് കാണാം ഈ നാടകം; കൊയിലാണ്ടിക്കൂട്ടത്തിന്റെ സഹകരണത്തോടെ തണല്‍ സ്‌പേസ് ചേമഞ്ചേരിയിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നാടകം ‘നിഴല്‍’ ഞായറാഴ്ച വൈകീട്ട് കൊയിലാണ്ടി ടൗണ്‍ഹാളില്‍

തിരുവങ്ങൂർ: “കാണികളേ, അടുത്ത ബെല്ലോടു കൂടെ നാടകം ഇവിടെ ആരംഭിക്കും, നിറഞ്ഞൊഴുകുന്ന കണ്ണുകളും, ഇടറുന്ന തൊണ്ടയും സ്നേഹത്തിന്റെ പുഞ്ചിരിയുമായി മാത്രമേ നിങ്ങൾക്ക് ഈ നാടകം കണ്ടു നിൽക്കാൻ പറ്റുകയുള്ളു എന്ന മുന്നറിയിപ്പ് നൽകുന്നു.” കൊയിലാണ്ടി ടൗൺ ഹാളിൽ നാളെ അരങ്ങേറുന്ന നാടകത്തിന് അനുയോജ്യമായ അറിയിപ്പാകും ഇത്. എന്താണ് ഈ നാടകത്തിനുള്ള പ്രത്യേകത? തണൽ-സ്പേസ് ചേമഞ്ചേരിയിലെ ഭിന്നശേഷിക്കാരായ

കുട്ടി ഗാന്ധിയും സംഘങ്ങളുമൊത്തു ചേർന്നു; കാപ്പാട് തീരത്ത് ഉപ്പു കുറുക്കലും ദണ്ഡിയാത്രയും നടത്തി പൂക്കാട് കലാലയം

കൊയിലാണ്ടി: വ്യത്യസ്തമായ കാഴ്ചകളായിരുന്നു കഴിഞ്ഞ ആഴ്ച കാപ്പാട് തീരം സാക്ഷ്യം വഹിച്ചത്. കുട്ടി ഗാന്ധിയും സംഘങ്ങളുമൊത്തു ചേർന്നു, കാപ്പാട് തീരത്ത് ഉപ്പു കുറുക്കലും ദണ്ഡിയാത്രയും നടത്തി. പൂക്കാട് കലാലയത്തിൽ കളി ആട്ടത്തിൻ്റെ ഭാഗമായി ചിൽഡ്രൻസ് തീയേറ്റർ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര സ്മൃതി യാത്ര ഭാഗമായാണ് സ്വാതന്ത്ര്യ സമരത്തിലെ പ്രധാനപ്പെട്ട രംഗങ്ങൾ പുനരാവിഷ്കരിച്ചത്. ആറു ദിവസങ്ങളിലായി നാനൂറോളം