കുഞ്ഞ് ദേഹത്ത് മൂത്രം ഒഴിച്ചെന്ന് പറഞ്ഞ് ക്രൂരമര്‍ദ്ദനം; മലപ്പുറത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യാ ശ്രമം നടത്തി ചികിത്സയിലിരുന്ന യുവതി മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍


Advertisement

മലപ്പുറം: ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം വെട്ടിച്ചിറ സ്വദേശി സഫാനയാണ് മരിച്ചത്. ഇരുപത്തി മൂന്ന് വയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ പരാതിയില്‍ സഫാനയുടെ ഭര്‍ത്താവ് രണ്ടത്താണി സ്വദേശി അര്‍ഷാദ് അലിയെ കാടാമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisement

കഴിഞ്ഞ ശനിയാഴ്ച ആത്മഹത്യാ ശ്രമം നടത്തിയ രണ്ടത്താണി സ്വദേശി സഫാന ഇന്നലെയാണ് മരിച്ചത്. യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റേയും ഭര്‍തൃ വീട്ടുകാരുടേയും പീഡനമാണെന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.

Advertisement

കഴിഞ്ഞ ശനിയാഴ്ച ഒന്നരവയസ്സുള്ള കുഞ്ഞ് തന്റെ ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് സഫാനയെ ശകാരിച്ചിരുന്നതായാണ് വിവരം. കുഞ്ഞ് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് സഫാനയെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. സ്ത്രീധനത്തിന്റെ പേരിലും മറ്റും ഭര്‍ത്താവും ഭര്‍തൃമാതാവും സഫാനയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി സഫാനയുടെ അച്ഛന്‍ മുജീബ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.

Advertisement