ഭക്ഷണവും വെളളവും കഴിക്കാനാവുന്നില്ല; തിക്കോടിയില്‍ തലയില്‍ പ്ലാസ്റ്റിക് കുപ്പി കുടുങ്ങി നായ അവശ നിലയില്‍
കൊയിലാണ്ടി: തിക്കോടി കോടിക്കല്‍ ബീച്ചിന് സമീപം തലയില്‍ പ്ലാസ്റ്റിക് കുപ്പി കൂടുങ്ങി നായ അവശ നിലയില്‍. കഴിഞ്ഞ മൂന്നു ദിവസമായി പരിസര പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് കുടുങ്ങിയ നിലയില്‍ കണ്ടത്. ഭക്ഷണവും വെളളവുമൊന്നും കഴിക്കാന്‍ പറ്റാത്തതിനാല്‍ നായ അവശ നിലയിലാണുളളത്.