കനത്ത മഴ; മലയോര മേഖലകളില്‍ രാത്രി യാത്രക്ക് നിയന്ത്രണം, തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കൊയിലാണ്ടി: ജില്ലയിലെ മലയോര മേഖലയില്‍ രാത്രി യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.
ഇന്ന് മുതല്‍ ആരംഭിച്ച ശക്തമായ മഴ നാളെയും തുടരുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കനത്ത മഴയോടൊപ്പം മൂടല്‍ മഞ്ഞും അനുഭവപ്പെടുന്ന മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി യാത്ര അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
ജില്ലയിലുടനീളം പ്രത്യേകിച്ചും ജില്ലയിലെ മലയോരമേഖലകളില്‍ ശക്തമായ മഴ പെയ്യുന്നതു കാരണം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നതിനും മലയോര പാതകളില്‍ അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. അതിനാല്‍ തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
summary: the collector informed that restriction have been imposed on night travel in the hilly areas of the district