ചുവപ്പില്‍ തിളങ്ങി കൊയിലാണ്ടിയുടെ താരം ദില്‍ഷ പ്രസന്നന്റെ ക്രിസ്മസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍


ബിഗ് ബോസ് സീസണ്‍ 4 സൃഷ്ടിച്ച ഓളം ഷോ കഴിഞ്ഞ മാസങ്ങള്‍ക്കിപ്പുറവും പൂര്‍ണമായി അവസാനിച്ചുവെന്ന് പറയാറിയിട്ടില്ല. മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീട്ടില്‍ തുടങ്ങിയ തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും ഇപ്പോഴും പലയിടങ്ങളിലും ചര്‍ച്ചയാവാറുമുണ്ട്. അതുകൊണ്ടുതന്നെ ഷോയിലെ മത്സരാര്‍ത്ഥികളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഇപ്പോഴും താല്‍പര്യം ഏറെയാണ്.

ഷോയിലെ ടൈറ്റില്‍ വിന്നറായ ദില്‍ഷ പ്രസന്നന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ ബിഗ് ബോസ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. ദില്‍ഷ പങ്കുവെച്ച ക്രിസ്മസ് ഫോട്ടോഷോട്ട് ചിത്രങ്ങളാണ് ചര്‍ച്ചാ വിഷയം.

ചുവന്ന നിറത്തിലുള്ള പശ്ചാത്തലത്തില്‍ ചുവപ്പ് വസ്ത്രം ധരിച്ച ചിത്രങ്ങളാണ് ദില്‍ഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

മലയാളം ബിഗ് ബോസില്‍ കിരീടം നേടുന്ന ആദ്യത്തെ വനിതയാണ് ദില്‍ഷ പ്രസന്നന്‍. കൊയിലാണ്ടി സ്വദേശിനിയാണ് ദില്‍ഷ.

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ ആരംഭിച്ച ദില്‍ഷ നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഡാന്‍സിങ് സ്റ്റാര്‍സ് എന്ന ഷോയില്‍ പങ്കെടുക്കുന്നുണ്ട്.