വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി; കൊയിലാണ്ടിയില്‍ സൗജന്യ കലാപരിശീലനം, അപേക്ഷ ക്ഷണിച്ചു
കൊയിലാണ്ടി: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കി വരുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ കൊയിലാണ്ടി മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ സൗജന്യ കലാ പരിശീലനം ആരംഭിക്കുന്നു.
ഇതിനായി താല്പരരായവരില്‍ നിന്നും പ്രായഭേദമന്യേ അപേക്ഷ ക്ഷണിച്ചു. സംഗീതം, പെയിന്റിംഗ് എന്നിവയില്‍ നിശ്ചിത യോഗ്യതയുള്ളവരാണ് പരിശീലനം നല്‍കുന്നത്. നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ മുന്‍സിപ്പാലിറ്റിയില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :8590284345, 8129761336 എന്ന നമ്പറുമായി ബന്ധപ്പെടുക.