ശിശുക്ഷേമ വകുപ്പ് സംസ്ഥാനതല ചിത്ര രചന മത്സരം; ഒന്നാം സ്ഥാനം നേടി കൊയിലാണ്ടി സ്വദേശിനി ദേവിക


കൊയിലാണ്ടി: ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടി കൊയിലാണ്ടി സ്വദേശിനി ദേവിക. കൊയിലാണ്ടി കോതമംഗലം ദേശത്ത് വലകുന്നത്ത് വീട്ടിൽ ജഗദീഷിന്റെ മകളാണ് ദേവിക.

സംസ്ഥാന തല മത്സരത്തിൽ വിജയിച്ചതിന്റെ തുടർന്ന് അഖിലേന്ത്യാതല ചിത്ര രചന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്ര രചന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ഈ കൊച്ചു മിടുക്കി കരസ്ഥമാക്കിയിട്ടുണ്ട്. ബബിതയാണ് ദേവികയുടെ അമ്മ.