മാരക ലഹരിമരുന്നുകളുമായി കൊയിലാണ്ടി സ്വദേശി കണ്ണൂരിൽ പിടിയിൽ


കൊയിലാണ്ടി: മാരക ലഹരി മരുന്നുകളുമായി കോഴിക്കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍. കൊയിലാണ്ടി സ്വദേശി എന്‍ സുഹൈലാണ് പിടിയിലായത്. കണ്ണൂരിൽ നിന്ന് ലഹരി മരുന്നുകൾ കൊയിലാണ്ടിയിൽ വിൽപ്പന നടത്തി വരുകയായിരുന്നു ഇയാൾ. സുഹൈലിന്റെ പക്കല്‍ നിന്ന് വീര്യം കൂടിയ സിന്തറ്റിക് ലഹരി മരുന്നുകളായ എല്‍എസ്ഡി സ്റ്റാമ്ബും മെത്താഫറ്റമിനും പിടിച്ചെടുത്തു.

പതിവ് പോലെ കൊയിലാണ്ടി ഭാഗത്തു വിതരണം ചെയ്യാനുള്ള ലഹരി മരുന്നുകൾ വാങ്ങാനായി എത്തിയപ്പോഴാണ് ഇയാളെ പിടിക്കൂടിയത്. കുറിച്ച്‌ ദിവസങ്ങളായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

പിടികൂടുമ്പോൾ എല്‍എസ്ഡി സ്റ്റാമ്ബ് 0.035 ഗ്രാമും, മെത്താഫറ്റമിന്‍ 15.57 ഗ്രാം എന്നിവയാണ് സുഹൈലിന്റെ പക്കലുണ്ടായിരുന്നത്. ലഹരി കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.