ദേശീയ പോഷണ്‍ മാസാചരണവുമായി കുഴിച്ചാല്‍ കോളനി ആംഗന്‍വാടി; പോഷണ്‍ റാലി, മെഡിക്കല്‍ ക്യാമ്പ് തുടങ്ങി വിവിധ പരിപാടികളോടെ ആഘോഷം


Advertisement

കൊയിലാണ്ടി: ദേശീയ പോഷണ്‍ മാസാചരണവുമായി കുഴിച്ചാല്‍ കോളനി ആംഗന്‍വാടി. കൊയിലാണ്ടി നഗരസഭ 43ാം വാര്‍ഡിലെ അംഗനവാടിയാണ് പോഷന്‍ റാലി സംഘടിപ്പിച്ചത്.

Advertisement

വാര്‍ഡ് കൗണ്‍സിലര്‍ സുമതി പരിപാടി ഉല്‍ഘാടനം ചെയ്തു. പന്തലായനി ഐ.സി.ഡി.എസ്.സെന്ററിന്റെ നേതൃത്വത്തില്‍ പോഷണ്‍ റാലി, മെഡിക്കല്‍ ക്യാമ്പ്, ബോധവല്‍ക്കരണ ക്ലാസ്, പോഷകാഹാര പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു.

ഐ.സി.ഡി.എസ് ഗീത, ജെ.പി.എച്ച്.എന്‍ മാരായസന്ധ്യ, മേഴ്‌സി, ജെ.എച്ച്.ഐ രാജീവ്, ഷീല എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

Advertisement
Advertisement

summary: desheeya poshan month celebration by kuzhichal colany nersary