വിരല്‍ത്തുമ്പില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍; ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രരചന മത്സരം നടത്തി


Advertisement

തിരുവങ്ങൂര്‍: കോഴിക്കോട് ജില്ലയിലെ സൈനികരുടെയും അര്‍ദ്ധ സൈനികരുടെയും കൂട്ടായ്മയായ ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്കായ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വേനലവധി ആഘോഷിക്കുന്ന കുട്ടികളുടെ വിരല്‍ത്തുമ്പില്‍ മറഞ്ഞിരിക്കുന്ന സര്‍ഗ്ഗശേഷി പുറത്ത് കൊണ്ടുവരാന്‍ വേണ്ടി ഒരു വേദി ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി നടത്തിയത്.

പ്ലസ് വണ്‍ ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്കായി സര്‍ഗ്ഗം 2023 എന്ന പേരിലാണ് ചിത്രരചന മത്സരം ഒരുക്കിയത്. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ഗാന്ധി പഥം ഗാന്ധി ചിത്രരചന ലോക റെക്കോഡ് ജേതാവ് ഹാറൂണ്‍ അല്‍ ഉസ്മാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സുരേഷ് കുമാര്‍ കെ.പി അധ്യക്ഷത വഹിച്ചു.

Advertisement

വിജയികള്‍ക്ക് പ്രശസ്ത ചിത്രകല അധ്യാപകന്‍ ഷനോദ് കുമാര്‍ അനശ്വര ചിത്രകല അക്കാദമി സമ്മാനം നല്‍കി. രജീഷ് എ, ബിനീഷ് എന്‍.ഐ.ടി, ശ്രീനാഥ് പെരുവയല്‍, അഭിലാഷ് പെരുവയല്‍, പ്രമോദ് അയനിക്കാട്, ഷാജി വൃന്ദാവന്‍, അരുണ്‍ രാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിപാടിയില്‍ ജോ സെക്രട്ടറി ശരത് പുറക്കാട്ടിരി സ്വാഗതം ആശംസിച്ചു.

Advertisement
Advertisement