മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ കിഴി സമര്‍പ്പണം ഡിസംബര്‍ 27 ന്


കൊയിലാണ്ടി: മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ കിഴി സമര്‍പ്പണം ഡിസംബര്‍ 27ന്. 50 ലക്ഷം രൂപ ചിലവില്‍ ശ്രീകോവില്‍ ചെമ്പടിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 27 ന് കാലത്ത് ഒന്‍പതിന് നടക്കുന്ന കിഴി സമര്‍പ്പണം പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ പ്രസിഡണ്ട് പാടിയേരി ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ഏരിയ കമ്മിറ്റി അംഗം കെ. ചിന്നന്‍ നായര്‍, അമ്പാടി ബാലന്‍, എന്നിവര്‍ പങ്കെടുക്കും.

പുനരുദ്ധാരണ കമ്മിറ്റി യോഗത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അട്ടാളി കൃഷ്ണന്‍ നായര്‍ ആധ്യക്ഷം വഹിച്ചു. രാജമണി കലേക്കാട്ട്, ഉണ്ണികൃഷ്ണന്‍ മരളൂര്‍, ശിവദാസന്‍ പനച്ചിക്കുന്ന്, എസ്. അശോക് കുമാര്‍, ടി.പി. ഉണ്ണികൃഷ്ണന്‍, ഉണ്ണിമൂത്തേടത്ത്, രമേശ് രനിതാലയം, സി.കെ.രാമകൃഷ്ണന്‍ ഒ.ടി.രാജന്‍ പ്രസംഗിക്കും.