കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യയ്ക്ക് ജാമ്യം


Advertisement

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഉപാധികളോടെയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്.

Advertisement

റിമാൻഡിലായി 11ാം ദിവസമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നത്. ഒറ്റവാക്കിൽ ആണ് വിധിപ്രസ്താവിച്ചത്. കണ്ണൂർ പള്ളിക്കുന്ന് വനിത ജയിലിലാണ് ദിവ്യയുള്ളത്. ഇന്ന് പുറത്തിറങ്ങുമെന്നാണ് സൂചന.

Advertisement
Advertisement

Description: Death of Kannur ADM Naveen Babu; Bail for PP Divya