പാറക്കാട് വീരവഞ്ചേരിയിൽ സി.പി.എം പ്രവർത്തകനെ വാഹനം തടഞ്ഞുനിർത്തി വെട്ടിപരിക്കേൽപ്പിച്ചു


പാറക്കാട്: വീരവഞ്ചേരിയിൽ സി.പി.എം പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ചു. മണപ്പുറംകണ്ടി ദാസൻ എന്നയാൾക്കാണ് വെട്ടേറ്റത്. ചിങ്ങപുരം ചാക്കര റോഡിൽ ഇന്ന് രാത്രി 7 മണിയോടെയായിരുന്നു സംഭവം.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരിയായിരുന്ന ദാസനെ വാഹനം തടഞ്ഞ് നിർത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഉടനെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Summary: CPM worker was hacked in purakkad