സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി സത്യനാഥനെ വെട്ടികൊലപ്പെടുത്തി


കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥനെ വെട്ടികൊലപ്പെടുത്തി. അറുപത്തിരണ്ട് വയസായിരുന്നു. മുത്താമ്പി ചെറിയപ്പുറം ക്ഷേത്രപരിസരത്തുവെച്ചാണ് സംഭവം.

കഴുത്തിലും പുറത്തും മാരകമായി കുത്തേറ്റ നിലയില്‍ ക്ഷേത്ര പരിസരത്തെ വഴിയില്‍ കണ്ടെത്തിയ സത്യനെ അവിടെയുണ്ടായിരുന്നവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അക്രമി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ഡി.വൈ.എസ്.പി അടക്കമുള്ളവര്‍ കൊയിലാണ്ടിയിലെത്തിയിട്ടുണ്ട്.

കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയാണ്. ഭാര്യ:ലത.