കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ ജനരോഷം; പയ്യോളിയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനവുമായി സി.പി.എം


പയ്യോളി: കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ ബജറ്റിനെതിരെ ജനരോഷം. സി.പി.എം നേതൃത്വത്തില്‍ പയ്യോളി ഏരിയയിലെ വിവിധ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു. പയ്യോളി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

പരിപാടി ലോക്കല്‍ സെക്രട്ടറി എന്‍.സി.മുസ്തഫ ഉദ്ഘാടനം ചെയ്തു. എന്‍.ടി.രാജന്‍ അധ്യക്ഷനായി.കെ.ധനഞ്ജയന്‍, എ.വിഷ്ണു രാജ് എന്നിവര്‍ സംസാരിച്ചു. കോട്ടക്കല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ ബീച്ച് റോഡില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി എന്‍.ടി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.മമ്മു, എം.ടി സുരേഷ് ബാബു, ഉഷ വളപ്പില്‍ എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങല്‍ ടൗണിലും മൂരാട് ടൗണിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ടി.അരവിന്ദാക്ഷന്‍, പി.എം.വേണുഗോപാലന്‍, പി.ഷാജി, കെ.കെ.രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പുറക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറക്കാട്ട് ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ലോക്കല്‍ സെക്രട്ടറി കെ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. എന്‍ കെ അബ്ദുള്‍ സമദ് അധ്യക്ഷനായി. ഇരിങ്ങത്ത്, തുറയൂര്‍, പള്ളിക്കര, തിക്കോടി, മൂടാടി,പയ്യോളി സൗത്ത് എന്നീ ലോക്കലുകളില്‍ ഇന്ന് പ്രതിഷേധ പരിപാടികള്‍ നടക്കും.