‘നന്തി റെയില്‍ അടിപാത യാഥാര്‍ത്ഥ്യമാക്കുക’; നന്തിയില്‍ പ്രതിഷേധ സായാഹ്നവുമായി സി.പി.ഐ.എം


കൊയിലാണ്ടി: നന്തി റെയില്‍ അടിപാത യാഥാര്‍ത്ഥ്യമാക്കുക, റെയില്‍ പാളം മുറിച്ചു കടക്കുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കം അവസാനിപ്പിക്കുക, അടിപാത യാഥാര്‍ത്ഥ്യമാവുംവരെ റെയില്‍ ബൗണ്ടറി വേലി കെട്ടികുടുക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സി.പി.ഐ.എം നന്തി ടൗണ്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നന്തിയില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ ശ്രീകുമാര്‍, നന്തി ലോക്കല്‍ സെക്രട്ടറി വി.വി സുരേഷ് എന്നിവര്‍ സംസാരിച്ചു. സനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. ആര്‍.പി.കെ രാജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു.