സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനം; ഓര്‍മകള്‍ പങ്കുവെച്ച് ചിങ്ങപുരത്ത്‌ പഴയ കാല സഖാക്കളുടെ സംഗമം


നന്തി ബസാര്‍: സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ചിങ്ങപുരത്ത് പഴയ കാല സഖാക്കളുടെ സംഗമം നടന്നു. വൈകുന്നേരം 4മണിക്ക് സംഘടിപ്പിച്ച പരിപാടി സി.പി.ഐ.എം ഏരിയാ കമ്മറ്റി അംഗം ടി.ചന്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഡിസംബർ 7,8 തീയതികളില്‍ നന്തി വീരവഞ്ചേരിയിലാണ്‌ പയ്യോളി ഏരിയാ സമ്മേളനം. ഏരിയാ കമ്മിറ്റി അംഗം ജീവാനന്ദൻ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ഏരിയാ സെക്രട്ടറി എം.പി ഷിബു, ഏരിയാ കമ്മറ്റി അംഗം സി.കെ ശ്രീകുമാർ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ മമ്മു എന്നിവർ സംസാരിച്ചു. സുനിൽ അക്കമ്പത്ത് സ്വാഗതവും, സ്വാഗത സംഘം കൺവീനർ എ.കെ ഷൈജു നന്ദിയും പറഞ്ഞു.

Description: CPIM Payyoli Area Conference; Reunion of old comrades in Chingapuram sharing memories