കൊയിലാണ്ടിയില്‍ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍


കൊയിലാണ്ടി: ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്ക് കണ്‍വെന്‍ഷന്‍ ചേര്‍ന്നു. ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ കൈരളി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.പി രാജീവന്‍ ഉദ്ഘാടനം ചെയ്തു.

ആക്ഷന്‍ കൗണ്‍സില്‍ താലൂക്ക് കണ്‍വീനര്‍ എം.പി ജിതേഷ് ശ്രീധര്‍ സ്വാഗതം പറഞ്ഞു. താലൂക്ക് ചെയര്‍മാന്‍ ആര്‍.എം രാജന്‍ അധ്യക്ഷനായി. കെ.ജി.എന്‍.എ സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ ഷീജ, സി.പി സതീശന്‍, സി.ജി സജില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.