വെള്ളറക്കാട് തെരു ഗണപതി ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും


കൊയിലാണ്ടി: വെള്ളറക്കാട് തെരു ഗണപതി ക്ഷേത്ര ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും. കൊടിയേറ്റത്തിന് മുന്നോടിയായി പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു.

കൊടിയേറ്റത്തിനു ശേഷം വിശേഷാല്‍ പൂജകള്‍, തണ്ടാന്റെ അവകാശ വരവ്, തായമ്പക, മേളവാദ്യം, പാണ്ടിമേളത്തോടെ വില്ലെഴുന്നള്ളിപ്പ്, കനലാട്ടം എഴുന്നള്ളത്ത് എന്നിവ നടക്കും.

മാർച്ച് രണ്ടിന് എണ്ണ അഭിഷേകം, തുലാഭാരം കൊല്ലന്റെയും തണ്ടാന്റെയും അവകാശവരവ്, ഇളനീര്‍കുല വരവുകള്‍, ഇളനീരാട്ടം, തുവ്വല്‍ എഴുന്നള്ളത്തുമുണ്ടാവും.

മൂന്നാം തിയ്യതി രാവിലെ കലശത്തോടെ ഉത്സവം സമാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.