ഗ്രന്ഥശാലകള്‍ ഡിജിറ്റലാകുന്നു; പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കമ്പ്യൂട്ടറുകളും പ്രിന്ററും വിതരണം ചെയ്തു


കൊയിലാണ്ടി: പന്തലായിനിയിലെ ഗ്രന്ഥശാലകള്‍ ഡിജിറ്റലാകുന്നു. ബ്ലോക്കിലെ ഗ്രന്ഥശാലകള്‍ക്ക് കമ്പ്യൂട്ടറുകളും പ്രിന്ററും വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഗ്രന്ഥശാല ആധുനികവല്‍ക്കരണം’ പദ്ധതിയുടെ ഭാഗമായാണ് ഇവ വിതരണം ചെയ്തത്.

ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകള്‍ക്കാണ് കമ്പ്യൂട്ടറുകളും പ്രിന്ററും വിതരണം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ. ജീവാനന്ദന്‍, ഷീബ ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.പി. മൊയ്തീന്‍ കോയ, ഇ.കെ. ജുബീഷ്, കെ. അഭിനീഷ്, ടി.എം. രജില, സുധ കാപ്പില്‍, ഗ്രന്ഥശാലാ കൗണ്‍സില്‍ ഭാരവാഹികളായ പി. വേണുമാസ്റ്റര്‍ (വൈസ് പ്രസിഡണ്ട്, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്) , കെ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.എം കോയ സ്വാഗതവും സെക്രട്ടറി മുഹമ്മദ് മൊഹ്‌സിന്‍ നന്ദിയും പറഞ്ഞു.