കല്ലകത്ത് കടപ്പുറത്ത് നിര്‍ത്തിയിട്ട പയ്യോളി സ്വദേശിയുടെ ഫൈബര്‍ വള്ളത്തിന്റെ എഞ്ചിന്‍ മോഷ്ടിച്ചതായി പരാതി


Advertisement

പയ്യോളി: തിക്കോടി കല്ലകത്ത് കടപ്പുറത്ത് നിന്നും ഫൈബര്‍ വള്ളത്തിന്റെ എഞ്ചിനും വള്ളത്തിലുണ്ടായിരുന്ന മണ്ണെണ്ണയും മോഷണം പോയതായി പരാതി. പയ്യോളി സ്വദേശി ശ്രീജിത്ത്.സി.പിയുടെ ഉടമസ്ഥതയിലുളള ശ്രീകുറുംബ ഫൈബര്‍ വളളത്തിന്റെ എഞ്ചിനാണ് മോഷണം പോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

Advertisement

തിക്കോടി കല്ലകത്ത് നിന്നാണ് വള്ളം സ്ഥിരമായി മത്സ്യബന്ധനത്തിനായി പോകാറുള്ളതെന്ന് ശ്രീജിത്ത് പറഞ്ഞു. ഇന്നലെ പതിവുപോലെ കടപ്പുറത്ത് വള്ളം നിര്‍ത്തിയിട്ടതായിരുന്നു. രാവിലെയാണ് എഞ്ചിന്‍ നഷ്ടമായതായി മനസിലാവുന്നത്. ഒന്നരലക്ഷം രൂപയോളം വിലവരുന്ന വസ്തുക്കളാണ് നഷ്ടമായത്.

Advertisement

പയ്യോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement

Summary: Complaint that the engine of a Payyoli native’s fiber boat parked on the Kallakath beach was stolen