മത്സ്യവിതരണ തൊഴിലാളികളുമായുള്ള വാക്കേറ്റം സംഘര്‍ഷത്തിന് വഴിവെച്ചു; തിക്കോടിയില്‍ ഇരുപത്തിരണ്ടുകാരന് കുത്തേറ്റു


തിക്കോടി: തിക്കോടി കോഴിപ്പുറം നേതാജി ജങ്ഷന് സമീപം മത്സ്യവിതരണ തൊഴിലാളികളുമായുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. കായലാട്ട് ആദര്‍ശ് (22) നാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം.

റോഡരികില്‍ മത്സ്യവിതരണം നടത്തുന്നത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. മത്സ്യവിതരണ തൊഴിലാളികളും പ്രദേശത്ത് മൂന്ന് നാല് യുവാക്കളും തമ്മിലായിരുന്നു തര്‍ക്കമുടലെടുത്തത്.

കുത്തേറ്റ ആദര്‍ശ് ആശുപത്രിയില്‍ ചികിത്സയിലാണ്. വയറിനാണ് കുത്തേറ്റത്.