ഇറ്റലിക്കാരി ഇനി കോഴിക്കോടിന്റെ മരുമകള്‍; ചെലവൂര്‍ സ്വദേശി ധീരജിന്റെ വധുവായി ക്ലാര മൊറൂസി


Advertisement

കോഴിക്കോട്: ചെലവൂര്‍ സ്വദേശിക്ക് വധുവായി ഇറ്റലിക്കാരി. ഇറ്റലിയിലെ മിലാനിലെ റൂളക്‌സ് ഇന്നൊവേഷന്‍സ് ലാബ്‌സില്‍ പ്രൊജക്റ്റ് മാനേജരായ ധീരജ് ജി. മീത്തലും കൊജിനിയോയില്‍ പ്രൊജക്റ്റ് മാനേജരായ ക്ലാരയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്.

Advertisement

ചെലവൂര്‍ സ്‌പൈസസ് ഗാര്‍ഡന്‍ വില്ലയിലെ അനുഗ്രഹയില്‍ ദിവാകരന്‍ ഗോവിന്ദപുരത്ത് മീത്തലിന്റെയും അനസൂയയുടെയും മകനാണ് ധീരജ്. മിലാനിലെ റെനാറ്റോ ക്ലോഡിയോ ല്യുഗി മൊറൂസ്സിയുടെയും മാര്‍സെല്ല ജെറുന്‍ടിനോയുടെയും മകളാണ് ക്ലാര. ഫറോക്കിലെ മലബാര്‍ മറീന കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം.

Advertisement
Advertisement

summary: Clara Morusi as the bride of Dheeraj, who hails from italy