നടുവണ്ണൂര്‍ ടൗണിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ സി.കെ. ബാലന്‍ അടിയോടി അന്തരിച്ചു


നടുവണ്ണൂര്‍: നടുവണ്ണൂര്‍ ടൗണിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ സി.കെ. ബാലന്‍ അടിയോടി അന്തരിച്ചു. എഴുപത്തിഴഞ്ച് വയസ്സായിരുന്നു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പില്‍ വച്ച് നടക്കും.


നടുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ സ്‌പോണ്‍സറിങ്ങ് കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് ഹെഡ് നഴ്‌സായി റിട്ടയര്‍ ചെയ്ത പരേതയായ അമ്മുക്കുട്ടിയാണ് ഭാര്യ.

മക്കള്‍: രാജേഷ് (ടാക്‌സി ഡ്രൈവര്‍ നടുവണ്ണൂര്‍), രഞ്ജിത്ത് (ഫിസിയോ തെറാപിസ്റ്റ് മുംബൈ).
മരുമക്കള്‍: ജിഷ (വയനാട്), സിന്ധു (കാഞ്ഞങ്ങാട്).