പൾസ് പോളിയോ നിവാരണം; പോരാട്ടത്തിൽ പങ്കു ചേർന്ന് കൊയിലാണ്ടിയും


 

കൊയിലാണ്ടി: പോളിയോയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേർന്ന് കൊയിലാണ്ടിയും. റോട്ടറി ക്ലബ്ബും കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലും സംയുക്തമായാണ് ദേശിയ പൾസ് പോളിയോ ദിനമായ ഇന്നലെ തുള്ളിമരുന്ന് വിതരണം നടത്തിയത്.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിപാടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട്  ഉദ്ഘാടനം ചെയ്തു.

താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ഷീല, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, റോട്ടറി പ്രസിഡൻറ് ജൈജു ആർ ബാബു, സെക്രട്ടറി ജിജോയ്, ചന്ദ്രശേഖരൻ, കെ.എസ്. ഗോപാലകൃഷ്ണൻ, പ്രബീഷ് കുമാർ, മേജർ അരവിന്ദാക്ഷൻ, ഹോസ്പിറ്റൽ നഴ്സുമാർ, ആശാ വർകേഴ്സ് എന്നിവർ പങ്കെടുത്തു.