വ്യവസായി ഫാരിസ് അബൂബക്കറിന്റെ നന്തിയിലെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; സന്ദര്‍ശനം മുണ്ടയില്‍ അബൂബക്കറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍


Advertisement

കൊയിലാണ്ടി: പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.ഡിസംബര്‍ 13ന് ഫാരിസിന്റെ പിതാവ് മുണ്ടയില്‍ മമത അബൂബക്കര്‍ ചെന്നൈയില്‍ മരണപ്പെട്ടിരുന്നു. മരണത്തില്‍ അനുശോചനമറിയിക്കാനാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

ശനിയാഴ്ചയാണ് അദ്ദേഹം കൊയിലാണ്ടി നന്തി ബസാറിന് സമീപത്തെ ഫാരിസിന്റെ വീട്ടിലെത്തിയത്. കോഴിക്കോട്ടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

Advertisement

രാത്രി എട്ടുമണിയോടെയാണ് മുഖ്യമന്ത്രി നന്തിയിലെ മമതയില്‍ എത്തിയത്. മുഖ്യമന്ത്രിയോടൊപ്പം സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന് അടക്കമുള്ള നേതാക്കളുമുണ്ടായിരുന്നു.

Advertisement

Advertisement