ആരോ​ഗ്യ, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങളിലെ മികച്ച പ്രകടനം, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ദേശീയ സെമിനാറിലേക്ക് ചേമഞ്ചേരിയും; കേരളത്തിൽ നിന്ന് പങ്കെടുക്കുക പത്ത് പഞ്ചായത്തുകൾ


Advertisement

കൊയിലാണ്ടി: ഒഡിഷയിലെ ഭുവനേശ്വറിൽ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം നടത്തുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശിക വൽക്കരണ ദേശീയ സെമിനാറിലേക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ വനിത-ശിശു ക്ഷേമ പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിനെ തിരഞ്ഞെടുക്കപ്പെട്ടത്.

Advertisement

ബാലസഭ ശാക്തീകരണം, കുട്ടികളുടെയും വനിതകളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതികൾ, അംഗണവാടികൾ പൊതു വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ആരോഗ്യ പ്രവർത്തനങ്ങൾ, ഗാഡ്ജറ്റ് ചലഞ്ച് തുടങ്ങിയവയിലൂടെ കോവിഡ് കാലത്തെ വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകൾ, ശിശു സൗഹൃദ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചു കൊണ്ടാണ് പഞ്ചായത്തിന് ക്ഷണം ലഭിച്ചത്. ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് സതി കിഴക്കയിൽ സെമിനാറിൽ പങ്കെടുക്കും.

Advertisement

കേരളത്തിലെ ആറ് ജില്ലകളിൽ നിന്നും ആകെ പത്ത് ഗ്രാമപഞ്ചായത്തുകൾ മാത്രമേ പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. ചേമഞ്ചേരിക്ക് പുറമേ നാദാപുരം, ഏറാമല പഞ്ചായത്തുകളാണ് ജില്ലയിൽ നിന്ന് സെമിനാറിൽ പങ്കെടുക്കുക. ഭുവനേശ്വറിൽ മൂന്നു ദിവസങ്ങളിലായാണ് സെമിനാർ നടക്കുന്നത്.

Advertisement

Summary: Chemanchery panchyat to the National Seminar of the Central Panchayati Raj Ministry. Ten panchayats from Kerala will participate