ഇത് സ്വാന്തനത്തിൻ കരങ്ങൾ; കിടപ്പിലായ രോഗികൾക്ക് പാലിയേറ്റിവ് ഉപകരണങ്ങൾ സൗജന്യമായി നൽകി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്


ചക്കിട്ടപാറ: കരുതലിന്റെ കരങ്ങളായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിടപ്പിലായ രോഗികൾക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ സുനിൽ നിർവഹിച്ചു.

പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ചാണ് യോഗം സംഘടിപ്പിച്ചത്. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ചിപ്പി മനോജ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

ഇത്തരം പ്രവർത്തനങ്ങളിൽ മാതൃകാപരമായി മുന്നേറ്റമാണ് ചക്കിട്ടപാറ പഞ്ചായത് കാഴ്ചവയ്ക്കുന്നതെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.