ബുദ്ധിമുട്ട് സൃഷ്ടിച്ച് കോരപ്പുഴയിലെ മണൽതിട്ടകൾ; കാലവർഷത്തിനു മുമ്പ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി സ്പൈമോക്ക് വാർഷിക ജനറൽ ബോഡിയോഗം


കൊയിലാണ്ടി: ബുദ്ധിമുട്ടുകൾ സൃഷ്ടിച്ച് കോരപ്പുഴയിലെ മണൽതിട്ടകൾ. ഉടനടി അത് നീക്കം ചെയ്യണമെന്ന ആവശ്യവുമായി സ്പൈമോക്ക് വാർഷിക ജനറൽ ബോഡിയോഗം. മണൽതിട്ട നീക്കം ചെയ്യൽ പ്രവർത്തി സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് നീട്ടിക്കൊണ്ടു പോവാതെ കാലവർഷത്തിനു മുൻപേ ആരംഭിക്കണമെന്ന ആവശ്യമാണ് യോഗം ഉയർത്തിയത്.

യോഗത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രസിഡണ്ട് വി.എം മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി ഗിരീഷ് സ്വാഗതം പറഞ്ഞു.

പ്രസിഡന്റായി എ.കെ ബിനിൽ, ജനറൽ സെക്രട്ടറിയായി പി.സി റോഷൻ, വൈസ് പ്രസിഡന്റായി ടി പ്രേമൻ, സുകുമാരൻ പി, ജോയിന്റ് സെക്രട്ടറിമാരായി വി സജിൻ കുമാർ, ടി വി ഗിരീഷ്, ട്രഷററായി ജയകുമാർ പി, രക്ഷാധികാരി പി രാമദാസ് എന്നിവരെയും തെരഞ്ഞെടുത്തു.