നായയെ കണ്ട് കൗതുകത്തോടെ എത്തിയ കുട്ടിയെ ചാടി കടിച്ച്  തെരുവുനായ; പെരുവണ്ണാമൂഴിയില്‍ മുതുകാട് സ്വദേശിയായ രണ്ടര വയസ്സുകാരൻ തെരുവുനായ  ആക്രമണത്തിന് ഇരയായതിൻ്റെ  ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)


Advertisement

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ശാലോം ക്ലിനിക്കിനു സമീപം മുതുകാട് സ്വദേശിയായ കുട്ടിയെ തെരുവുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുതുകാട് സ്വദേശിയായ രണ്ടര വയസ്സൂകാരന്‍ എയ്ഡനാണ് തെരുവുനായയുടെ കടിയേറ്റത്. ചൊവ്വഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം.

Advertisement

ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടി നായയെകണ്ട് കൗതുകത്തോടെ പുറത്തേക്ക് ഓടിയെത്തിയതായിരുന്നു ഈ സമത്ത് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. നായ ചാടി കുട്ടിയുടെ ദേഹത്ത് കടിക്കാൻ ശ്രമിക്കുകയായിരുന്നു.  കൂടെ ഉണ്ടായിരുന്നവര്‍ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സതേടി.

വീഡിയോ കാണാം:

Advertisement
Advertisement

summary: CCTV footage of two-and-a-half-year-old boy being attacked by a stray dog ​​in Peruvannamuzhi