Category: സ്പെഷ്യല്‍

Total 565 Posts

ഭക്ഷണം ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കാറുണ്ടോ? എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നമ്മുടെ ആഹാരശീലങ്ങളില്‍ ചിലത് പല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. അമിതമായി ഫ്രൈ ചെയ്ത എടുക്കുന്ന ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് നല്ലതല്ലെന്ന് പഠനങ്ങള്‍ പറയുന്നു. കാരണം, ഇതില്‍ അക്രിലമൈഡ് എന്നറിയപ്പെടുന്ന അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഭക്ഷണം അമിതമായി പാകം ചെയ്യുന്ന ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഉരുളക്കിഴങ്ങ്, അരി, ധാന്യങ്ങള്‍, ടോസ്റ്റ് എന്നിവയുള്‍പ്പെടെ അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി വേവിക്കുന്നത്

സന്യാസിയും നായയും | Sanyasiyum Nayayum – Kathaneram 12

ഒരു കൊടുങ്കാട്ടിൽ ഒരു സന്യാസി ജീവിച്ചിരുന്നു. കായ്കനികൾ മാത്രമായിരുന്നു ആഹാരം . ഒരു നാൾ എവിടെ നിന്നോ ഒരു നായ അലഞ്ഞു തിരിഞ്ഞ് സന്യാസിയുടെ ഗുഹയിലെത്തി.അലിവു തോന്നിയ സന്യാസി നായയെ തന്റെയൊപ്പം പാർപ്പിച്ചു. നേരം വെളുത്താൽ നായ കാട്ടിലേക്കിറങ്ങും.പിന്നെ വൈകുന്നേരമാണ് തിരിച്ചു വരിക. സന്യാസിയെപ്പോലെ കായ്കനികൾ തിന്നു വിശപ്പടക്കാൻ നായയ്‌ക്കു കഴിയില്ലല്ലോ. വല്ലതും എരിവും പുളിയുള്ളതും

പല്ലുവേദനയുമായി എത്തിയ നാരായണനെ ചേലാകര്‍മ്മം ചെയ്ത് വിട്ട ഈജിപ്ഷ്യന്‍ ഡോക്ടര്‍, ലിപ്റ്റണ്‍ ടീ ബാഗ് കൊണ്ടുള്ള സീനിയര്‍ പ്രവാസിയുടെ റാഗിങ്; ഗള്‍ഫ് ജീവിതത്തിലെ രസകരമായ അനുഭവങ്ങളുടെ കെട്ടഴിക്കുന്നു സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് ‘പ്രവാസിയുടെ കൊയിലാണ്ടി’യില്‍ നന്തിക്കാരന്‍ യാക്കൂബ് രചന

യാക്കൂബ് രചന ബഹ്‌റൈന്‍ പ്രവാസത്തിന്റെ ആരംഭ ദിനങ്ങളില്‍ നാട്ടുകാരുടെ റൂമുകളില്‍ ആചാര സന്ദര്‍ശന വേളകളില്‍ കിട്ടിയ ചില ബിറ്റ്‌സ്, ചിലപ്പോള്‍ നിങ്ങള്‍ ഒരിക്കലെങ്കിലും കേട്ടതായിരിക്കാം. കെ.സി. വില്ലാ സന്ദര്‍ശനത്തില്‍ നിന്നും തന്നെ തുടങ്ങാം. സാധാരണക്കാരനില്‍ അസാധാരണക്കാരന്‍ എന്നോ അസാധാരണക്കാരനില്‍ സാധാരണക്കാരന്‍ എന്നോ തിരിച്ചും മറിച്ചും വിശേഷിപ്പിക്കാവുന്ന മഹാമാനുഷിയും പ്രത്യേകിച്ച് നന്തിക്കാര്‍ക്ക് അന്നത്തെ ആശ്രയവുമായ കെ.സി. എന്ന

‘കുട്ടികളെ കാണുന്നത് തന്നെ സന്തോഷമാ, പിന്നെ ഇതെന്റെ നാടല്ലേ’; എഴുപത്തി രണ്ടാം വയസ്സിലും കൊയിലാണ്ടി സ്റ്റേഡിയത്തിലെ എല്ലാ പരിപാടികൾക്കും ഓടിയെത്തി സഹായങ്ങൾ നൽകുന്ന ശ്രീനിവാസൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു

കൊയിലാണ്ടി: ‘ഗ്രൗണ്ട് ക്ലീന്‍ ആണെങ്കിലേ കളി നന്നാവൂ, എന്റെ സിദ്ധാന്തം അതാണ്.’, കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സബ്ജില്ലാ കായികമേളയുടെ ആരവങ്ങള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റിനും ഇടയില്‍ ഒച്ച ഉയര്‍ത്തി ശ്രീനിയേട്ടന്‍ സംസാരിച്ച് തുടങ്ങി. കൊയിലാണ്ടിക്കാര്‍ക്ക് പരിചിതനാണ് ശ്രീനിയേട്ടന്‍ എന്ന ശ്രീനിവാസന്‍. ഫുട്‌ബോള്‍ മത്സരമോ കായികമേളയോ എന്തുമാവട്ടെ, കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ പരിപാടിയുണ്ടെങ്കില്‍ ശ്രീനിയേട്ടന്‍ അവിടെയുണ്ടാവും. പരിപാടിയുടെ തുടക്കം മുതല്‍ അവസാനം

മാണിക്യം കോണ്‍ഗ്രസോ അതോ കമ്മ്യൂണിസ്റ്റോ? അരിക്കുളത്ത് നിന്നുള്ള ഉജ്ജ്വല സ്വാതന്ത്ര്യസമര-സ്ത്രീമുന്നേറ്റ ചരിത്രം വായിക്കൂ…

  രഞ്ജിത്ത് ടി.പി. അരിക്കുളം ഈ കഥയക്ക് ഒരു പാട് വർഷത്തെ പഴക്കം ഉണ്ട്. ഒരുപാടു വർഷം എന്ന് പറഞ്ഞാൽ ജന്മിത്തവും നാടുവാഴിത്തവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലം. അരിക്കുളത്തെ പ്രസിദ്ധമായ ഭഗവതി ക്ഷേത്ര മുറ്റം. ഉറച്ച കാൽവെപ്പുമായി താഴ്ന്ന ജാതിയിൽപ്പെട്ട ആ സ്ത്രീ ക്ഷേത്ര തിരുമുറ്റത്തേക്ക് പ്രവേശിക്കാനൊരുങ്ങി. വയറിനു മുകളിൽ മുണ്ട് കയറ്റിയുടുത്ത പ്രമാണിമാരും

കീഴരിയൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്; ആര് ജയിക്കും? വിജയ പ്രതീക്ഷകൾ കൊയിലാണ്ടി ന്യൂസിനോട് പങ്കുവച്ച് സ്ഥാനാർഥികൾ

കീഴരിയൂര്‍: മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷനില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിജയ പ്രതീക്ഷ പങ്കുവെച്ച് ഇരുമുന്നണികളും. സി.പി.എം നടുവത്തൂര്‍ ബ്രാഞ്ച് അംഗവും കര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ പ്രസിഡന്റുമായ എം.എം.രവീന്ദ്രനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ കീഴരിയൂര്‍ മണ്ഡലം സെക്രട്ടറി പാറോളി ശശിയാണ് പ്രധാന എതിരാളി. ഇതുവരെയുള്ള പ്രചരണങ്ങള്‍ ഏറെ ആത്മവിശ്വാസം പകരുന്നതായിരുന്നെന്ന് ഇരു സ്ഥാനാര്‍ത്ഥികളും

മീന്‍ പിടിക്കാന്‍ കടലില്‍ പോയപ്പോള്‍ കണ്ടത് വലയില്‍ കുരുങ്ങി നീന്താന്‍ പാടുപെടുന്ന കടലാമകളെ, രണ്ടാമതൊന്ന് ആലോചിക്കാതെ വല മുറിച്ച് യുവാക്കള്‍; സഹജീവികളുടെ ജീവന്‍ രക്ഷിച്ച തിക്കോടിയിലെ യുവാക്കള്‍ക്ക് അഭിനന്ദന പ്രവാഹം (രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കാണാം)

തിക്കോടി: നേരം വെളുത്ത് തുടങ്ങുന്നതേയുള്ളൂ. മീന്‍ പിടിക്കാനായി കടലില്‍ വലയെറിഞ്ഞ ശേഷം വഞ്ചിയില്‍ കാത്തിരിക്കുകയായിരുന്നു ആ യുവാക്കള്‍. പെട്ടെന്നാണ് വഞ്ചിയുടെ അടുത്തായി കടലില്‍ ഒരനക്കം. തിക്കോടി സ്വദേശിയായ തൈവളപ്പില്‍ ഷംസീര്‍, കോടിക്കല്‍ സ്വദേശിയായ വിനീഷ് സ്രാമ്പിക്കല്‍ എന്നിവര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മീന്‍ പിടിക്കാനായി കടലില്‍ പോയപ്പോഴാണ് ഈ സംഭവം ഉണ്ടായത്. ഏതോ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍

പ്രഭുവിന്റെ കുന്ന് എന്ന് മൂടാടിക്കാര്‍ വിളിക്കുന്ന കടലൂര്‍ പുറമലക്കുന്ന് ശ്രീശൈലം കുന്നായതെങ്ങനെ? മൂടാടിയുടെ നഷ്ടപ്രതാപത്തിന്‍റെ ചരിത്രം അറിയാം, ഒപ്പം മാറ്റങ്ങള്‍ക്കായി നിലകൊണ്ട കെ.ബി.പ്രഭുവിനെയും; നിജീഷ് എം.ടി. എഴുതുന്നു

നിജീഷ് എം.ടി.  നന്തി ബസാറിലെ ശ്രീശൈലം കുന്ന് പിളര്‍ന്ന് കൊണ്ട് ദേശീയ പാത വരികയാണ്. കുന്ന് ഇടിച്ച് നിരത്തി പാതയുടെ ജോലി പുരോഗമിക്കുന്നു. അധികം വൈകാതെ തന്നെ ശ്രീശൈലത്തിന്റെ മുഖഛായ എന്നന്നേക്കുമായി മാറും. അനിവാര്യമായ മാറ്റമാണത്. പക്ഷേ അതിന് മുമ്പേ തന്നെ ശ്രീശൈലത്തിന്റെ ഉജ്വല ചരിത്രം മൂടാടിക്കാര്‍ അറിയേണ്ടതുണ്ട്. ശ്രീശൈലം ഇന്ന് മനോഹരമായ ഒരു സ്ഥലമാണ്.

നീലക്കുറുക്കന്‍ | കഥാനേരം 11 | Children Story Blue Fox

ഒരു കാട്ടിൽ ഒരു കുറുക്കൻ വസിച്ചിരുന്നു. അന്ന് കാട്ടിൽ മുഴുവനും അലഞ്ഞു തിരിഞ്ഞിട്ടും ഇര കിട്ടാത്തതിനാൽ പട്ടണത്തിലേക്കു കടന്നു. നഗരവീഥികളിലെത്തിയപ്പോൾ തന്നെ പട്ടികൾ പിന്തുടരുന്നത് കണ്ടു അടുത്തുള്ള ചായം മുക്കുന്ന ഒരു ശാലയിലേക്ക് കയറി. അവിടെ നീലനിറച്ചായം വച്ചിരുന്ന ചായത്തൊട്ടിയിൽ വീണു. പിന്തുടർന്ന് വന്ന പട്ടികൾ കുറുക്കനെ കാണാത്തതിനാൽ തിരിച്ചു പോയി. ഇതറിഞ്ഞ കുറുക്കൻ പുറത്തു

ലോക കിരീടത്തിനായുള്ള പോരാട്ടത്തിൽ കാൽപ്പന്തുരുളുമ്പോൾ കാവലായി മൂടാടിക്കാരനും; ഖത്തർ ലോകകപ്പിൽ ഫിഫ വൊളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ട മൂടാടി സ്വദേശി ഫൈസൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു

വേദ കാത്റിൻ ജോർജ് മൂടാടി: ‘ഹായ് ഫൈസൽ, അഭിനന്ദനങ്ങൾ, നിങ്ങൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു’. തന്നെ തേടിയെത്തിയ ഇ-മെയിൽ സന്ദേശം ആദ്യം വിശ്യസിക്കാൻ കഴിഞ്ഞില്ല ആ മൂടാടിക്കാരന്. കാൽപന്ത് കളിയോട് ഏറെ ഭ്രമമുള്ള ഫൈസലിനെ തേടി ഫിഫ വേൾഡ് കപ്പ് വൊളണ്ടിയർ ടീമിൽ നിന്നായിരുന്നു ആ സന്ദേശം. ലോകകപ്പ് ഫുട്ബോളിന്റെ 22-ാം പതിപ്പ് ഇത്തവണ ഖത്തറിലാണ് നടക്കുന്നത്.