Category: Uncategorized
ഡി.വൈ.എഫ്.ഐ മനുഷ്യചങ്ങല; പൂക്കാട് നടന്ന കമ്പവലി മത്സരത്തില്‍ വിജയികളായി ഗ്രാന്മ പുതിയാപ്പ ടീം
പൂക്കാട്: കമ്പവലി മത്സരം സംഘടിപ്പിച്ച് ചേമഞ്ചേരി മേഖല ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ‘ഇനിയും സഹിക്കണോ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയുടെ പ്രചാരണര്‍ത്ഥമാണ് കമ്പവലി സംഘടിപ്പിച്ചത്. കൂടാതെ കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം മുന്‍ ചേമഞ്ചേരി പഞ്ചായത്ത് അംഗമായിരുന്ന വെളുത്തടത്ത് ബാലന്‍ നായരെ പരിപാടിയില്‍ കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍ അനുസ്മരിച്ചു. പൂക്കാട് ടൗണില്‍ വച്ച്
ഇംഗ്ലീഷ് പഠിക്കാന്‍ താത്പര്യമുളളവരാണോ?, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി; വിശദമായി അറിയാം
കോഴിക്കോട്: സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിന് കീഴിലുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ ജില്ലയിലെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കൗശല്‍ കേന്ദ്രയില്‍ പുതുതായി തുടങ്ങുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്കുള്ള രജിസ്‌ട്രേഷന്‍ ആണ് ആരംഭിച്ചത്. 6 ദിവസമാണ് കോഴ്‌സ് കാലാവധി. താല്പര്യമുള്ളവര്‍ പാളയം കൗശല്‍ കേന്ദ്രമായി ബന്ധപ്പെടുക.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും; 15 വര്‍ഷങ്ങള്‍ക്ക് ശേഷം കലോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി കൊല്ലം നഗരം
കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരി തെളിയും. 15 വര്‍ഷത്തിന് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണ് കൊല്ലം നഗരം. 239 ഇനങ്ങളിലായി പതിനാലായിരത്തിലേറെ വിദ്യാര്‍ഥികളാണ് മേളയില്‍ മത്സരത്തിനായി എത്തുന്നത്. ആശ്രാമത്തെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവത്തെ സ്വീകരിക്കാന്‍ കൊല്ലം
അപേക്ഷിക്കാന്‍ വിട്ടുപോയവര്‍ക്ക് ഒരവസരം കൂടി; എല്‍ഡി ക്ലര്‍ക്ക് അപേക്ഷ, അവസാന തീയതി നാളെവരെ നീട്ടി
തിരുവനന്തപുരം: എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്കായ് അപേക്ഷിക്കാന്‍ വിട്ടുപോയവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി പി.എസ്.സി. ഏറ്റവുമധികം ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന എല്‍ ഡി ക്ലര്‍ക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജനുവരി അഞ്ച് വരെ നീട്ടി. നേരത്തെ ജനുവരി മൂന്ന് വരെയായിരുന്നു അവസരം ഉണ്ടായിരുന്നത് ഇതാണ് രണ്ട് ദിവസത്തേക്ക് കൂടി തീയതി നീട്ടിയതായി പി.എസ്.സി അറിയിച്ചത്. നിലവില്‍ അഞ്ചാം
കാല്‍ വേദന അലട്ടുന്നുണ്ടോ?; വേദനയകറ്റാന്‍ വീട്ടില്‍ നിന്നും ചെയ്യാം പരിഹാര മാര്‍ഗങ്ങള്‍, വിശദമായി അറിയാം
പ്രായഭേദമന്യേ ഇപ്പോള്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് കാല്‍വേദന. നിരന്തരമായി ഉണ്ടാവുന്ന കാല്‍വേദന അവഗണിക്കാതെ എത്രയും പെട്ടെന്ന് തന്നെ ഡോക്ടടറെ കാണിക്കേണ്ടതാണ്. എന്നാല്‍ ചെറിയ തോതില്‍ ഉണ്ടാവുന്ന കാല്‍ വേദനയ്ക്ക് വീട്ടില്‍ നിന്നും തന്നെ ചെയ്യാവുന്ന പരിഹാര വഴികളുണ്ട്. ഐസ് പാക്ക് കാല്‍വേദനയ്ക്ക് കാരണമാകുന്ന വീക്കം, നീര്‍ക്കെട്ട് എന്നിവ മാറ്റാനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ഐസ് പാക്ക് ഉപയോഗിക്കുന്നു.
‘ഇന്നലെകളുടെ വീര്യവും ഇന്നിന്റെ യുവത്വവും’; ഡി.വൈ.എഫ്.ഐ മനുഷ്യചങ്ങല പ്രചാരണാര്‍ത്ഥം കാരയാട് ‘സമരോര്‍മ്മയില്‍’ പരിപാടിയും സംഘാടക സമിതിയും രൂപീകരിച്ച് ഡി.വൈ എഫ്.ഐ കാരയാട് മേഖല കമ്മിറ്റി
കാരയാട്: ‘ഇന്നലെകളുടെ വീര്യവും ഇന്നിന്റെ യുവത്വവും’ എന്ന മുദ്രാവാക്യമുയര്‍ത്തി ‘സമരോര്‍മ്മയില്‍’ എന്ന പരിപാടി സംഘടിപ്പിച്ച് കാരയാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ജനുവരി 20 ന് തിരുവന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടത്തുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കൂടാതെ കാരയാട് എ.എം.എല്‍ യു.പി സ്‌കൂളില്‍ വച്ച് നടന്ന പരിപാടിയില്‍ കാരയാട് മേഖല സംഘാടക സമിതി രൂപീകരിച്ചു.
ഡി.വൈ.എഫ്.ഐ ‘മനുഷ്യചങ്ങല’ പ്രചാരണാര്‍ത്ഥം; പയ്യോളിയില്‍ സമരപോരാട്ടങ്ങളുടെ ചരിത്രം വ്യക്തമാക്കുന്ന ‘സമരകേന്ദ്രം’ നിര്‍മ്മിച്ച് തുറയൂര്‍ മേഖല ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍
പയ്യോളി: തുറയൂരില്‍ സമരകേന്ദ്രം നിര്‍മ്മിച്ച് ഡി.വൈ.എഫ്.ഐ തുറയൂര്‍ മേഖല കമ്മിറ്റി. ജനുവരി 20 ന് കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും റെയില്‍വേ യാത്രാദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും എതിരെ ഡി.വൈ.എഫ്.ഐ. സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല വിജയിപ്പിക്കുന്നതിന്റ ഭാഗമായിട്ടാണ് സമര കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐ ഇതുവരെയും നടത്തിയ സമരപോരാട്ടങ്ങളുടെ ചരിത്രവും സമരകേന്ദ്രത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇനിയും നടത്താന്‍ ഉദ്ദേശിക്കുന്ന സമരങ്ങള്‍ക്ക്
മുചുകുന്നില്‍ മണ്ണുമായി വന്ന ടിപ്പര്‍ ലോറി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്
മുചുകുന്ന്: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി എം കോളേജിന് സമീപം മണ്ണുമായി വന്ന ടിപ്പര്‍ ലോറി മറിഞ്ഞു. മണ്ണുമായി വന്ന ലോറി ഇന്‍ഡസ്ട്രിയല്‍ ഏരിയ സമീപത്തുവച്ച് സൈഡ് ആക്കുമ്പോളായിരുന്നു മറിഞ്ഞത്. മുചുകുന്ന് പുറക്കാട്ട് റോഡില്‍ 11 മണിക്കാണ് സംഭവം. പൈപ്പ്‌ലൈന്‍ മണ്ണ് ഇട്ട് മൂടുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന ലോറിയാണ് മറിഞ്ഞത്. സംഭവത്തില്‍ ഡ്രൈവര്‍ക്ക് കാലിന് നിസ്സാര പരിക്കേറ്റു.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കായിക സമ്മേളനം; കൊയിലാണ്ടിയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് മുന്നേറ്റം കുറിക്കാന്‍ നഗരസഭ ‘സ്‌പോര്‍ട്‌സ് സമ്മിറ്റിന് ടൗണ്‍ ഹാള്‍ നാളെ വേദിയാകും
കൊയിലാണ്ടി: സമൂഹത്തിലെ വിവിധ മേഖലയിലുളളവരെ കായിക രംഗത്തേക്ക്് കൂട്ടിച്ചേര്‍ക്കാന്‍ ‘കൊയിലാണ്ടി നഗരസഭ ‘സ്‌പോര്‍ട്‌സ് സമ്മിറ്റിന് നാളെ കൊയിലാണ്ടി വേദിയാകും. കേരളത്തിന്റെ പുതിയ കായിക നയവും കായിക സമ്പദ്ഘടനയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനായി 2024 ജനുവരി 11 മുതല്‍ 14 വരെ അന്താരാഷ്ട്ര കായിക സമ്മേളനം (International Sports Summit Kerala 2024) സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത്
പണം കൊടുത്ത് പറ്റിക്കപ്പെടേണ്ടതുണ്ടോ; പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കൂ
തീ വില കൊടുത്ത് പെട്രോള്‍ അടിക്കുമ്പോള്‍ കബളിക്കപ്പെടുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. സംഗതി സത്യമാണ് ചെറുതും വലുതുമായ പറ്റിക്കലുകള്‍ പല പമ്പുകളിലും തകൃതിയായി നടന്നുവരുന്നു. തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ നമ്മളത് പലപ്പോഴുംതിരിച്ചറിയാറില്ലെന്ന് മാത്രം. അളവില്‍ കുറവ് ഇന്ധനമടിച്ചും നേരത്തേ മെഷീനില്‍ സെറ്റ് ചെയ്ത രീതിയില്‍ ഇന്ധനം നിറച്ചുമൊക്കെ ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കാന്‍ വഴികള്‍ പലതാണ്. പെട്രോള്‍ പമ്പുകള്‍