Category: Uncategorized

Total 2638 Posts

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഏപ്രില്‍ 26 ന് പൊതു അവധി

തിരുവന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രില്‍ 26-ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യസ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായകേന്ദ്രങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമ്മിഷണര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. അവധിദിനത്തില്‍ വേതനം

ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാര്‍ മരിച്ച നിലയില്‍

കോഴിക്കോട്: ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സൂചന. ‘രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍: മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും’, ‘മഴവില്‍ കണ്ണിലൂടെ മലയാള സിനിമ’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. എല്‍.ജി.ബി.ടി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്വിയറള എന്ന സംഘടനയുടെ സ്ഥാപക അംഗം കൂടിയാണ്‌.

ഇനി ഓൾപ്പാസില്ല, പുകച്ചുതള്ളിയാൽ പിടി ഉറപ്പ്; ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമാകുന്നതോടൊപ്പം പിഴയും നല്‍കേണ്ടിവരും

തിരുവനന്തപുരം: പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുന്ന രീതി ഇനിയുണ്ടാവില്ല. കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധന പരിഷ്‌കരിച്ച മാര്‍ച്ച് 17 മുതല്‍ 31 വരെ 91.15 ശതമാനം വാഹനങ്ങളാണ് വിജയിച്ചത്. 8.85 ശതമാനം പരാജയപ്പെട്ടു. 1.6 ശതമാനമായിരുന്നു മുമ്പ് പരാജയപ്പെട്ടിരുന്നത്. അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബി.എസ്. 4 പെട്രോള്‍ ഇരുചക്ര-നാലുചക്ര വാഹനങ്ങളില്‍ ബഹിര്‍ഗമന

കൊല്ലം പിഷാരികാവ് വലിയവിളക്ക് ദിനത്തിലും ആവേശം പകര്‍ന്ന് കാഴ്ചശീവേലി; ജോണി എംപീസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ വലിയവിളക്ക് ദിനത്തില്‍ ആവേശം പകര്‍ന്ന് കാഴ്ചശീവേലി എഴുന്നളളിപ്പ്. രാവിലെ കാഴ്ചശീവേലി മുതലാണ് വലിയ വിളക്ക് ദിന ചടങ്ങുകള്‍ ആരംഭിച്ചത്. കടമേരി ഉണ്ണിക്കൃഷ്ണന്‍ മാരാരുടെ മേളപ്രമാണത്തിലായിരുന്നു കാഴ്ചശീവേലി.    

‘വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം’; ചുട്ടുപൊളളുന്ന വെയിലിലും ഷാഫി പറമ്പിലിനൊപ്പം റോഡിലിറങ്ങി നൂറുകണക്കിന് സ്ത്രീകള്‍, വീഡിയോ കാണാം

വടകര: വമ്പിച്ച സ്ത്രീപിന്തുണയോടുകൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. നൂറുകണക്കിന് സ്ത്രീകളാണ് ഷാഫി പറമ്പിലിനായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വടകരയിലെ തെരുവോരങ്ങളില്‍ ഇറങ്ങിയത്. വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം എന്ന ബാനറുമായാണ് പ്രകടനം നടന്നത്. ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രകടനത്തില്‍ പങ്കെടുത്ത അച്ചു ഉമ്മന്‍ പറഞ്ഞു. വടകര പുതിയ ബസ്സ്റ്റാന്റില്‍ നിന്നും

തൃശൂരില്‍ ടിക്കറ്റ് ചോദിച്ച ടി.ടി.ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

തൃശൂര്‍: ടിക്കറ്റ് ചോദിച്ച ടി.ടി.ഇയെ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശി ഇ.കെ. വിനോദ് ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഒഡീഷ സ്വദേശിയെ പൊലീസ് പാലക്കാട്ടുനിന്നും അറസ്റ്റ് ചെയ്തു. വിനോദിന്റെ മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തൃശൂര്‍ വെളപ്പായയില്‍ വെച്ചാണ് ടി.ടി.ഇയെ പുറത്തേക്ക് തള്ളിയത്. ഉടന്‍ യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്ന മറ്റൊരു ടി.ടി.ഇയെ

ആനയും ആരവങ്ങളുമെത്തി; ഉത്സവ ലഹരിയില്‍ കൊല്ലം പിഷാരികാവ് ക്ഷേത്രം, ജോണി എംപീസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെയാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ഏഴ് മണിയോടെയാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റം നടന്നത്. പിഷാരികാവില്‍ നിന്നും ജോണി എംപീസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം   കൊടിയേറ്റത്തിന് ശേഷം ഉഷഃപൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടന്നു. കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍

സന്തോഷത്തോടെ കഴിഞ്ഞിരുന്ന അച്ഛന്റെയും മക്കളുടെയും ചേതനയറ്റ ശരീരത്തിന് മുമ്പില്‍ നിറകണ്ണുകളോടെ നാട്; അയനിക്കാട് കുറ്റിയില്‍പ്പീടികയില്‍ പെണ്‍മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കിയ സംഭവത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

പയ്യോളി: മൂത്തമകള്‍ ഗോപിക നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരിയായ പാട്ടുകാരി, ബാല്യത്തിന്റെ കുസൃതികള്‍ വിട്ടുമാറാത്ത ഇളയകുട്ടി ജ്യോതിക, ഇരുവരുടെയും മൃതശരീരം അയനിക്കാട് കുറ്റിയില്‍പ്പിടികയിലെ തറവാട്ട് വീടിന് മുമ്പില്‍ എത്തിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്ക് കണ്ണീരടക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ് സുമേഷിന്റെയും രണ്ട് മക്കളുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം അയനിക്കാട് എത്തിച്ചത്. തറവാട്ട് വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം സുമേഷിന്റെ വീട്ടിലാണ് സംസ്‌കാരം നടന്നത്. വ്യാഴാഴ്ച രാവിലെയാണ്

‘കേരളത്തിന്റെ ടീച്ചറമ്മ ഇനി വടകരയ്ക്ക് സ്വന്തം’;വടകരയില്‍ വാദ്യഘോഷങ്ങളോടെ കെ.കെ ശൈലജയ്ക്ക് പിന്തുണയുമായി ഇടത് യുവജനതകളുടെ യൂത്ത് അസംബ്ലി

വടകര: വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി യുവജനറാലി സംഘടിപ്പിച്ച് ഇടത്പക്ഷ യൂത്ത് അസംബ്ലി. പഴയ ബസ്റ്റാന്റ് അഞ്ച് വിളക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മഹാറാലിയില്‍ മ്യൂസിക്ക് ബാന്റിന്റെ വാദ്യഘോഷങ്ങളോടെ നിരവധി യുവജനതകളാണ് പങ്കെടുത്തത്. ‘കേരളത്തിന്റെ ടീച്ചറമ്മ ഇനി വടകരയ്ക്ക് സ്വന്തം’ എന്ന മുദ്രാവാക്യങ്ങളാണ് റാലിയില്‍ ഉയര്‍ന്നത്. കടത്തനാടിന്റെ ഇടത് പക്ഷ കോട്ട

ബാലുശ്ശേരിയില്‍ അജ്ഞാത ജീവിയുടെ ആക്രമണം; അഞ്ച് ആടുകളെ കടിച്ചു കൊന്ന നിലയില്‍

ബാലുശ്ശേരി: അഞ്ച് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്ന നിലയില്‍. ബാലുശ്ശേരി ചീക്കിലോട് കരുമ്പാക്കണ്ടി മജീദിന്റെ വീട്ടിലെ ആടുകളെയാണ് കൊന്ന നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൂട്ടില്‍ ഉണ്ടായിരുന്ന ആറ് ആടുകളെയാണ് ആക്രമിച്ചത്. കൂട്ടിനകത്ത് കയറിയാണ് ആക്രമണം നടത്തിയത്. ആടുകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കൂടിനടുത്തേക്ക് എത്തിയപ്പോഴക്കും ആക്രമിച്ച ജീവിയെ കണ്ടില്ല. ആക്രമിച്ചത്