Category: Uncategorized

Total 2638 Posts

പാലിയേറ്റീവ് നഴ്സമാരുടേത് ജീവകാരുണ്യ പ്രവർത്തനം; നേഴ്സ്മാർക്ക് പരീശീലനം സംഘടിപ്പിച്ച് സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി കോഴിക്കോട്

കൊയിലാണ്ടി: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ നേഴ്സ് ദിനത്തിന്റെ ഭാഗമായി പാലിയേറ്റീവ് നേഴ്സ്മാർക്ക് പരിശീലനം സംഘടിപ്പിച്ചു. പരിപാടി കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സോണൽ ചെയർമാൻ ബി പി ബബീഷ് അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് നഴ്സമാരുടെ സേവനം യഥാർത്ഥ ജീവകാരുണ്യപ്രവർത്തനമാണ്. പൊതുസമൂഹം ഇവരുടെ സേവനത്തെ മഹത്തായി

കൊയിലാണ്ടിയിലെ കടകൾക് മുന്നിൽ സഞ്ചാര സ്വാതന്ത്രം തടഞ്ഞു കൊണ്ട് നിർമ്മിച്ചിട്ടുള്ള കമ്പി വേലി അടിയന്തരമായി പൊളിച്ചു മാറ്റണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുനിറ്റ്‌ ജനറൽ ബോഡി യോഗവും 2024-26 വർഷത്തെ ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തി. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് കെ എം രാജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത് മൂസ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ

പേരാമ്പ്ര കനാലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പേരാമ്പ്ര: പേരാമ്പ്ര കനാലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരി കണ്ടി വാഴയില്‍ മീത്തല്‍ ഗംഗാധരന്റെ മകന്‍ യദു (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30യോടെ ആശാരിമുക്ക് മാമ്പളളി കനാല്‍പാലം ഭാഗത്തെ കനാലിലാണ് വച്ചാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 10.30 യോടെ ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിക്ക് കുളിക്കുവാനായി മാമ്പള്ളി

കാരയാട് തറമലങ്ങാടി വേട്ടര്‍കണ്ടി ചിരുതക്കുട്ടി അന്തരിച്ചു

കാരയാട്: തറമലങ്ങാടി വേട്ടര്‍കണ്ടി ചിരുതക്കുട്ടി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിച്ചോയി. മക്കള്‍: ശ്രീധരന്‍, രവീന്ദ്രന്‍, ബാബു, ബാലകൃഷ്ണന്‍. മരുമക്കള്‍: ഗീത, രജനി, സജിത, ഷീന. സഹോദരങ്ങള്‍: കാവുംതറ തെയ്യംമ്പാടി കുഞ്ഞിച്ചെക്കിണി, ഗോപാലന്‍, ചെക്കോട്ടി, കുഞ്ഞിക്കണാരന്‍, ദേവി, പരേതനായ രാരിച്ചന്‍.

കൊയിലാണ്ടി കടപ്പുറം പള്ളിക്ക് സമീപം പുതിയപുരയില്‍ ആയിശു കെ.പി അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കടപ്പുറം പള്ളിക്ക് സമീപം കാങ്ങാന്റവിടെ പുതിയപുരയില്‍ ആയിശു കെ.പി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ അഹമ്മദ് കോയ എ.വി. മക്കള്‍: അഷറഫ്, അബ്ദുല്‍ സമദ്, ഫൗസിയ, ഷാഹിദ. ഉസ്ന. സഹോദരന്‍: ഈസാലകത്ത് താമസിക്കും മര്‍ഹൂം കെ.പി മുഹമ്മദ് (ഹാഷിം ഫേബ്രിക്ക്‌സ്).

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു: 78.69 വിജയം, 39242 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങൾക്കും എപ്ലസ്

തിരുവനന്തപുരം: ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 78.69 ആണ് സംസ്ഥാനത്തെ വിജയശതമാനം. 39242 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. 182.95 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 4,41,120 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. ഇവരിൽ 2,94,888 പേർ ഉപരിപഠനത്തിന്

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കാട്ടാനയുടെ അക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷ് അന്തരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. പ്രദേശത്ത് ആനയിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയതായിരുന്നു. കാട്ടാന പാഞ്ഞടുത്തതും ചിതറിയോടുന്നതിനിടയില്‍ മുകേഷ്

500 വർഷം പഴക്കമുള്ള ക്ഷേത്രക്കുളം; മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ കുളം നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

കൊയിലാണ്ടി: മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനം പുനരാരംഭിച്ചു. നവീകരണത്തിന്റെ മൂന്നാം ഘട്ടത്തിലെ പ്രവർത്തിയാണ് പുനരാരംഭിച്ചത്. നാട്ടുകാരുടെ സഹായത്തോടെ ക്ഷേത്ര കമ്മിറ്റിയാണ് പ്രവർത്തനം നടത്തുന്നത്. ഇതുവരെ 20 ലക്ഷത്തിൽപരം രൂപ ചെലവഴിച്ചുള്ള പ്രവർത്തനങ്ങളാണ് പൂർത്തിയായത്. നവീകരണം പൂർണമായതോതിൽ നടത്തുവാൻ ഏകദേശം ഒരുകോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ശില്പി ഒ ടി വിജയൻ

വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ ജാഗ്രതൈ: കോഴിക്കോടും ഉഷ്ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: തൃശ്ശൂര്‍, കൊല്ലം ജില്ലകള്‍ക്ക് പിന്നാലെ ആലപ്പുഴയിലും കോഴിക്കോട്ടും കേന്ദ്ര കാലാവസ്ഥാ വിഭാഗം ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കി. ഇന്ന് മുതല്‍ മെയ് രണ്ടുവരെയാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ 2024 ഏപ്രില്‍ 30 മുതല്‍ മെയ് 02

നരക്കോട് എല്‍.പി സ്‌കൂളില്‍ വോട്ടെടുപ്പ് നീണ്ടത് പത്തുമണിയോളം; കാത്തിരുന്ന് മുഷിഞ്ഞ് വോട്ടര്‍മാര്‍

മേപ്പയ്യൂര്‍: വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വിവിപാറ്റ് യന്ത്രം തകരാറിലായതുകാരണം നരക്കോട് വോട്ടിങ് നടപടികള്‍ നീളുന്നു. നരക്കോട് എല്‍.പി സ്‌കൂളിലെ 113ാം നമ്പര്‍ ബൂത്തിലാണ് സംഭവം. വോട്ടെടുപ്പ് കഴിയുന്ന ആറുമണിക്കുശേഷവും അന്‍പതോളം പേര്‍ ക്യൂവില്‍ ടോക്കണ്‍ ലഭിച്ച് കാത്തിരിപ്പുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിവിപാറ്റ് തകരാലായത്. രണ്ടുമണിക്കൂറിനുശേഷം ഒമ്പതുമണിയോടെയാണ് യന്ത്രം കൊണ്ടുവന്ന് വോട്ടിങ് പുനരാരംഭിച്ചത്. 9.45 ഓടെയാണ് വോട്ടിങ്