Category: Push.
പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ ബാലുശ്ശേരിയില്‍ അപകടത്തില്‍ പെട്ടു
ബാലുശ്ശേരി: മുസ്ലിം ലീഗ് നേതാവ് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. ബാലുശ്ശേരി പുത്തൂര്‍വട്ടത്താണ് സംഭവം. ബഷീറലി തങ്ങള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് മുന്നില്‍ നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബഷീറലി തങ്ങള്‍ക്ക് കാര്യമായ പരിക്കൊന്നുമില്ല. മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയ അദ്ദേഹത്തിന്റെ
താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്; കോടഞ്ചേരി സ്‌റ്റേഷനിലെ പൊലീസുകാരന് സസ്‌പെന്‍ഷന്‍
താമരശ്ശേരി: മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ റിജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം റിജിലേഷ് നില്‍ക്കുന്ന ചിത്രം നേരത്തേ പുറത്ത് വന്നിരുന്നു. ഇതോടെ ഇയാള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയമുയര്‍ന്നു. തുടര്‍ന്നാണ് നടപടിയെടുത്തത്. മയക്കുമരുന്ന് സംഘം ക്യാമ്പ് ചെയ്ത
കൂട്ടുകാര്‍ കുളിക്കുന്നത് നോക്കിനില്‍ക്കെ കാല്‍ തെറ്റി കുളത്തില്‍ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം; അപകടം കോട്ടയത്ത്
കോട്ടയം: കാല്‍തെറ്റി കുളത്തില്‍ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ മാന്‍വെട്ടം കപിക്കാട് കണ്ണാരത്തില്‍ ജോണിയുടെയും ഷൈനിയുടെയും മകന്‍ ആല്‍ഫ്രഡ് ജോണിയാണ് മരിച്ചത്. കൂട്ടുകാര്‍ കുളത്തില്‍ കുളിക്കുന്നത് നോക്കിനില്‍ക്കുമ്പോള്‍ ആല്‍ഫ്രഡ് കാല് വഴുതി കുളത്തില്‍ വീഴുകയായിരുന്നു. മാന്‍വെട്ടം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ പകല്‍വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ വീണാണ് അപകടം. ആല്‍ഫ്രഡ് കുളത്തില്‍ വീഴുന്നതുകണ്ട കൂട്ടുകാര്‍
മാസപ്പിറവി കണ്ടില്ല; നബിദിനം ഈ മാസം 28 ന്
കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ഈ മാസം 28ന് നബി ദിനമായിരിക്കും. നാളെ (ഞായര്‍) റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് സെപ്തംബര്‍ 28ന് നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ
ആദ്യം മരിച്ചയാള്‍ക്കും നിപ സ്ഥിരീകരിച്ചു; ആശ്വാസമായി 30 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട്: ജില്ലയില്‍ നിപ വൈറസിനെതിരായ ജാഗ്രത തുടരുന്നു. ആദ്യം മരിച്ചയാള്‍ക്കും നിപ വൈറസ് ഉണ്ടെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് പരിശോധനയ്ക്കായി തൊണ്ടയിലെ സ്രവം ശേഖരിച്ചിരുന്നു. സ്രവപരിശോധനയിലാണ് നിപ വൈറസ് പോസിറ്റീവായതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. ഇയാളില്‍ നിന്നാണ് രണ്ടാമത് മരിച്ചയാള്‍ക്ക് സമ്പര്‍ക്കമുണ്ടായത് എന്നാണ് ഇപ്പോഴത്തെ നിഗമനം. അതേസമയം 30 ആരോഗ്യപ്രവര്‍ത്തകരുടെ
നിപ: ആശുപത്രിയിൽ പോകാതെ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ സർക്കാറിന്റെ ഇ-സഞ്ജീവനി സജ്ജം, വിശദമായി അറിയാം
കോഴിക്കോട്: ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ-സഞ്ജീവനിയില്‍ പ്രത്യേക ഒ.പി.ഡി ആരംഭിച്ചു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും നിപയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാനും ഇതിലൂടെ സാധിക്കുന്നു. രാവിലെ എട്ട്
നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച അവധി
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. രോഗവ്യാപനത്തിനെതിരെയുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം നടത്തിയാല്‍ മതിയെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ
Kerala Lottery Results | Nirmal Lottery NR 346 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 346 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ റൂട്ട് മാപ്പ് ഇങ്ങനെ
കോഴിക്കോട്: സെപ്റ്റംബർ 13 ന് നിപ സ്ഥിരീകരിച്ച 24 വയസ്സുകാരനായ ആരോഗ്യ പ്രവർത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി ഒമ്പത് മണി വരെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയിൽ ചെലവഴിച്ചു. സെപ്റ്റംബർ ആറിന് വൈകീട്ട് ഏഴരക്ക് ഐസൊലേഷൻ ഏരിയയിൽ പ്രവേശിപ്പിച്ചു. അന്നേ ദിവസം