Category: Push.

Total 2110 Posts

അടുത്ത യാത്ര വന്ദേഭാരതിൽ ആയാലോ? കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമമായി, കോഴിക്കോട്ടെത്തുന്ന സമയങ്ങള്‍ അറിയാം

കോഴിക്കോട്: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമസമയക്രമം റെയില്‍വേ പുറത്തുവിട്ടു. കാസര്‍കോഡ്-തിരുവനന്തപുരം റൂട്ടിലാണ് രണ്ടാം വന്ദേഭാരതും ഓടുക. ആഴ്ചയില്‍ ആറ് ദിവസമാണ് രണ്ടാം വന്ദേഭാരത് എക്‌സ്പ്രസും സര്‍വ്വീസ് നടത്തുക. കാസര്‍കോഡ് നിന്ന് രാവിലെ 07:00 മണിക്ക് യാത്ര തുടങ്ങുന്ന ട്രെയിന്‍ വൈകീട്ട് 03:05 ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് വൈകീട്ട് 04:05 ന് തിരുവനന്തപുരത്ത് നിന്ന്

ഏഴ് ഫലങ്ങൾ നെഗറ്റീവ്, ഇന്നും പുതിയ നിപ കേസുകളില്ല; 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

കോഴിക്കോട്: ജില്ലയിൽ ഇന്നും പുതിയ നിപ കേസുകളില്ല. പരിശോധനയ്ക്കയച്ച ഏഴ് ഫലങ്ങൾ കൂടി നെഗറ്റീവായത് ആശ്വാസമായി. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്. ചികിത്സയിലുള്ള

മാരകായുധങ്ങളുമായി രണ്ട് പേര്‍; അരിക്കുളത്ത് അടച്ചിട്ട വീട്ടില്‍ മോഷണ ശ്രമം, കള്ളന്‍ കയറുന്നത് നാലാം തവണ, സിസിടി.വി ദൃശ്യങ്ങള്‍ പുറത്ത്

അരിക്കുളം: അരിക്കുളത്ത് അടച്ചിട്ട വീട്ടില്‍ മോഷണ ശ്രമം. പാറക്കട്ടം ബസ് സ്റ്റോപ്പിന് സമീപം ഉണ്ണികൃഷ്ണന്റെ ഭാവുകം വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വെളളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് സംഭവം. രണ്ട് വര്‍ഷത്തിനിടെ ഇവിടെ നാലാം തവണയാണ് കള്ളന്‍ കയറുന്നത്. മുഖം മൂടി ധരിച്ച് കമ്പിപ്പാരയടക്കമുള്ള മാരകായുധങ്ങളുമായാണ് കള്ളമാര്‍ വീടിനകത്ത് കയറിയത്. ഉണ്ണികൃഷ്ണന്റെ കുടുംബം ഇപ്പോള്‍ പാലക്കാടാണ് താമസം.

ഒളിച്ചിരുന്നത് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറിക്കുള്ളില്‍; കോഴിക്കോട് പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

കോഴിക്കോട്: പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫിനെയാണ് പിടികൂടിയത്. പൊലീസിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന ഷിഹാദ്, അക്ഷയ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറിക്ക് ഉള്ളിലാണ് തായിഫ് ഒളിച്ചിരുന്നത്. വിവരം ലഭിച്ച പൊലീസ് കോംട്രസ്റ്റ് ഫാക്റിയിലെത്തി തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു. നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പൊലീസിനെ ആക്രമിച്ച മൂന്ന്

നരിക്കുനിയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച്; ആറ് വയസുകാരിയുടെ നില ഗുരുതരം

നരിക്കുനി: ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നരിക്കുനി കാരുകുളങ്ങരയില്‍ ബുധനാഴ്ച വൈകുന്നേരമാണ് ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ആറ് പേര്‍ക്കും രണ്ട് വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റത്. നരിക്കുളം പഞ്ചായത്തിലെ 3, 4 വാര്‍ഡുകളിലായുള്ള കാരുകുളങ്ങര, മൂര്‍ഖന്‍കുണ്ട് പ്രദേശങ്ങളിലാണ് പേ പിടിച്ച നായയുടെ ആക്രമണം ഉണ്ടായത്. കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലെത്തിച്ച് ചികിത്സ നല്‍കി.

മലപ്പുറത്ത് കടലുണ്ടപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ ആനക്കയം ചേപ്പൂരില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. പാണ്ടിക്കാട് സ്വദേശിയായ അര്‍ഷക് ആണ് മരിച്ചത്. മഞ്ചേരിയിലെ ഉമ്മയുടെ വീട്ടില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. കടലുണ്ടിപ്പുഴ കോലം കടവില്‍ നിന്നു 150 മീറ്റര്‍

ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ടോ? വിഷമിക്കേണ്ട, പൊലീസ് സഹായത്തിനുണ്ട്; പരാതി നല്‍കാനായി പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പര്‍ സജ്ജം

കോഴിക്കോട്: ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ട് നിരവധി പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. അടുത്തിടെ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം നാല് പേരും, വയനാട്ടില്‍ അജയരാജ് എന്നയാള്‍ ആത്മഹത്യ ചെയ്തതുമെല്ലാം ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ടായിരുന്നു. ലോണ്‍ ആപ്പിന്റെ കെണിയില്‍ പെട്ട ചേലിയ സ്വദേശിനി വിജിഷ ഇന്നും കൊയിലാണ്ടിക്കാരുടെ ഓര്‍മ്മയിലുണ്ട്. ഇത്തരം സംഭവങ്ങള്‍ക്ക് തടയിടുക എന്ന

മുക്കത്ത് മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മുക്കം: മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം പുതിയനിടത്താണ് അപകടം. മാടമ്പി സ്വദേശി കെ.പി.സുധീഷ് ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. തോട്ടുമുക്കത്തുനിന്ന് വാലില്ലാപ്പുഴയിലേക്ക് വരുകയായിരുന്ന ജെ.സി.ബിയും വാലില്ലാപ്പുഴയില്‍നിന്ന് തോട്ടുമുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ലൈറ്റ് ഇല്ലാതെയാണ് ജെ.സി.ബി വന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ

പിഴ അടയ്ക്കാതിരിക്കുകയാണോ, പണി വരുന്നുണ്ട്; ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കാത്തവര്‍ ഇനി കോടതി കയറേണ്ടി വരും, എങ്ങനെ രക്ഷപ്പെടാമെന്ന് അറിയാം

കോഴിക്കോട്: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാത്തവരെ കാത്തിരിക്കുന്നത് മുട്ടന്‍ പണി. പിഴ അടയ്ക്കാത്തവര്‍ ഇനി കോടതി കയറിയിറങ്ങേണ്ടി വരും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഓണ്‍ലൈന്‍ (വെര്‍ച്വല്‍) കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലര ലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് കൈമാറി. പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചുമത്തിയ ഇ-ചലാന്‍ കേസുകളാണ് കോടതികള്‍ക്ക് കൈമാറിയത്. ഹെല്‍മറ്റ് ഇല്ലാതെ

നിങ്ങളാകുമോ 25 കോടി ലഭിക്കുന്ന ആ ഭാഗ്യശാലി? കേരളം ഉറ്റുനോക്കുന്ന ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന്

കോഴിക്കോട്: കേരളത്തിലെ ഭാഗ്യാന്വേഷികൾ ഉറ്റുനോക്കുന്ന ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. ബമ്പർ സമ്മാനം ഉൾപ്പെടെ ഇത്തവണ 21 പേർക്കാണ് കോടികൾ ലഭിക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബമ്പർ വിൽപ്പനയിലെ സർവ്വകാല റെക്കോർഡാണിത്. ഇന്ന് രാവിലെ 10 മണി