Category: അറിയിപ്പുകള്‍

Total 1060 Posts

അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന്‌ (21-11-2023) വൈദ്യുതി മുടങ്ങും

അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. നാളെ രാവിലെ 7 മണി മുതൽ 2 മണി വരെ ഒറ്റക്കണ്ഠം, എജി പാലസ്, മഞ്ഞളാട് കുന്ന്, തടോളിതാഴ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 11 കെ.വി ടച്ചിങ്‌സ് ക്ലിയറിങ് വര്‍ക്കിങ്ങിന്റെ ഭാഗമായാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്.

അധ്യാപകരാവാന്‍ യോഗ്യരാണോ? പേരാമ്പ്ര പടത്തുകടവ് ഹോളിഫാമിലി എച്ച്.എസ്.എസില്‍ ഒഴിവുണ്ട്; വിശദമായി അറിയാം

പേരാമ്പ്ര: പടത്തുകടവ് ഹോളിഫാമിലി എച്ച്.എസ്.എസില്‍ അധ്യാപക ഒഴിവ്. എച്ച്.എസ്.എസ്.ടി. ജൂനിയര്‍ ഇംഗ്ലീഷ് തസ്തികയിലേക്കാണ് അധ്യാപകരെ അവശ്യമായുള്ളത്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ നവംബര്‍ 20നകം സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497864254 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കൃഷിയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാം; ഫാം പ്ലാന്‍ ഡെവലപ്‌മെന്റ് അപ്രോച്ച് പദ്ധതിയിലേക്ക് കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ച്‌ മേപ്പയ്യൂര്‍ കൃഷിഭവന്‍

മേപ്പയ്യൂര്‍: കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ഫാം പ്ലാന്‍ ഡെവലപ്‌മെന്റ് അപ്രോച്ച് പദ്ധതിയിലേക്ക് കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് മേപ്പയ്യൂര്‍ കൃഷിഭവന്‍. 10 സെന്റ് മുതല്‍ 2 ഏക്കര്‍ വരെ കൃഷി വിസ്തൃതിയുള്ള കര്‍ഷകര്‍ക്ക് പദ്ധതിയില്‍ അംഗമാകാവുന്നതാണ്. കര്‍ഷകരുടെ കൃഷിയിടം സന്ദര്‍ശിച്ച് കൃഷി ഉദ്യോഗസ്ഥര്‍ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി ശാസ്ത്രീയ കൃഷിമുറകള്‍ അവലംബിക്കുന്നതിലൂടെ നിലവിലുള്ള സാഹചര്യം

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്; പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷകള്‍ മാറ്റിവച്ചു. കാലടി ശ്രീശങ്കാരാചാര്യ സര്‍വ്വകലാശാലയിലെ പരീക്ഷകള്‍ ആണ് മാറ്റിവച്ചത്. മാറ്റി വച്ച പരീക്ഷകള്‍ നവംബര്‍ 3 ന് ഉച്ചയ്ക്ക് ശേം നടത്തുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നവംബര്‍ 21 മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടത്തിന്റെ മുന്നോടിയായിട്ടാണ് ഇന്ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക്

കളമശ്ശേരി സ്‌ഫോടനം; സമൂഹ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി

കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടന സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രജരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി. മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ വളര്‍ത്തുന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് നടപടി ഉണ്ടാവുക. നിലവില്‍ സാമൂഹ്യമാധ്യമങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ന് രാവിലെ 9.45ഓടെയാണ് കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടാകുന്നത്. അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും

ജോലി തേടി മടുത്തോ? കൊയിലാണ്ടി ഗവ. ഐടിഐ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങള്‍

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം കൊയിലാണ്ടി ഗവ ഐടിഐയിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റയിൻസ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഒക്ടോബർ 31 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ഗവ ഐടിഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ: 0496

കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളിലെ അവകാശികളില്ലാത്ത വാഹനങ്ങൾ ലേലം ചെയ്യുന്നു; വിശദാംശങ്ങള്‍

കോഴിക്കോട്: ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന വിവിധ തരം വാഹനങ്ങൾ ലേലം ചെയ്യുന്നു. പ്രസ്തുത വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരാൾക്കും ബന്ധപ്പെട്ട രേഖകൾ സഹിതം സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഹാജരായി വാഹനങ്ങൾ നിയമാനുസൃതം ഏറ്റെടുക്കാവുന്നതാണ്. ഒക്ടോബർ 28 മുതൽ 30 ദിവസത്തിനകം ആരും അവകാശ വാദം ഉന്നയിക്കാത്ത വാഹനങ്ങൾ www.mstccommerce.com മുഖേന

പി.എം കിസാൻ സമ്മാൻ നിധി ആനുകൂല്യം തുടര്‍ന്നും ലഭിക്കണോ ? ഗുണഭോക്താക്കള്‍ക്കായി ക്യാമ്പുമായി കൊയിലാണ്ടി കൃഷിഭവന്‍

കൊയിലാണ്ടി: മുൻസിപ്പാലിറ്റി കൃഷി ഭവൻ പരിധിയിൽ വരുന്ന ഇ.കെ.വൈ.സി, ലാൻഡ് സീഡിങ്ങ് ഇനിയും ചെയ്യാത്തവർ, ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാത്തതിനാൽ പൈസ കിട്ടാത്തവർ എന്നിവർക്കായി കൊയിലാണ്ടി കൃഷിഭവൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. മേൽ പറഞ്ഞ കാര്യങ്ങൾ പൂർത്തിയാക്കാത്തവർ നിർബന്ധമായും തിങ്കളാഴ്ച രാവിലെ 10.30 മണി മുതൽ കൊയിലാണ്ടി ടൗണ്‍ ഹാളിൽ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്‌.

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം ; വിശദമായി അറിയാം

കോഴിക്കോട്: വ്യാഴാഴ്ച്ച കോഴിക്കോട് ടൗണില്‍ ഗതാഗത നിയന്ത്രണം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘പലസ്തീന്‍ മനുഷ്യാവകാശ മഹാറാലി’ ബീച്ചില്‍ നടക്കുന്നതിന്റെ ഭാഗമായാണ് നഗരത്തില്‍ വ്യാഴാഴ്ച വൈകീട്ട് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഒരാള്‍മാത്രം യാത്രചെയ്യുന്ന നാലുചക്രവാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി പേ പാര്‍ക്കിങ് സൗകര്യം ഉപയോഗിക്കണം. ഇത്തരം വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ പോലീസിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും.

അരിക്കുളം സ്വദേശിയായ യുവാവിന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായ് സ്വരൂപിക്കേണ്ടത് 25 ലക്ഷം രൂപ; കൈകോര്‍ത്ത് നാട്

അരിക്കുളം: വൃക്ക് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായമഭ്യര്‍ത്ഥിച്ച് അരിക്കുളം ഊട്ടേരി പുലച്ചുട മീത്തല്‍ ഉല്ലാസ്. കുടുംബത്തിന്റെ ഏക അത്താണിയായ ഉല്ലാസിന്റെ ജീവന്‍ തിരിച്ചു പിടിക്കണമെങ്കില്‍ വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയ നടത്താനായി 25 ലക്ഷം രൂപയാണ് കണ്ടെത്തേണ്ടത്. ഇത്രയും വലിയ ഒരു തുക ഉല്ലാസിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഉല്ലാസിന്റെ ചികിത്സയ്ക്കായി കൂട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഒരു ചികിത്സ