കൃഷിയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാം; ഫാം പ്ലാന്‍ ഡെവലപ്‌മെന്റ് അപ്രോച്ച് പദ്ധതിയിലേക്ക് കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ച്‌ മേപ്പയ്യൂര്‍ കൃഷിഭവന്‍


മേപ്പയ്യൂര്‍: കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ഫാം പ്ലാന്‍ ഡെവലപ്‌മെന്റ് അപ്രോച്ച് പദ്ധതിയിലേക്ക് കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് മേപ്പയ്യൂര്‍ കൃഷിഭവന്‍. 10 സെന്റ് മുതല്‍ 2 ഏക്കര്‍ വരെ കൃഷി വിസ്തൃതിയുള്ള കര്‍ഷകര്‍ക്ക് പദ്ധതിയില്‍ അംഗമാകാവുന്നതാണ്.

കര്‍ഷകരുടെ കൃഷിയിടം സന്ദര്‍ശിച്ച് കൃഷി ഉദ്യോഗസ്ഥര്‍ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി ശാസ്ത്രീയ കൃഷിമുറകള്‍ അവലംബിക്കുന്നതിലൂടെ നിലവിലുള്ള സാഹചര്യം മെച്ചപ്പെടുത്തി കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയാണിത്.

താത്പര്യമുള്ള കര്‍ഷകര്‍ ഒക്ടോബര്‍ 10 ന് 5 മണിക്കു മുന്‍പായി ഭൂനികുതി രശീതുമായി മേപ്പയ്യൂര്‍ കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.