Category: അറിയിപ്പുകള്‍
കൊയിലാണ്ടിയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങില്ല; തീരുമാനത്തില്‍ മാറ്റം
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങില്ലെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. കൊയിലാണ്ടി ടൗൺ, പന്തലായനി പെരുവട്ടൂർ, കണയങ്കോട്, കോമത്തുകര, കൊയിലാണ്ടി ബീച്ച്, അരങ്ങാടത്ത് എന്നിവിടങ്ങളിൽ നാളെ രാവിലെ 9മണി മുതല്‍ 4മണി വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. വെസ്റ്റ്ഹില്‍ സബ് സ്‌റ്റേഷന്‍ നാളെ അടിയന്തരമായി ഓഫ് ചെയ്യുന്നതുകൊണ്ടാണ്
അതിശക്തമായ പനിയും, ശരീര വേദനയുമുണ്ടോ..? എങ്കില്‍ ശ്രദ്ധിക്കണം! ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്താന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം
കോഴിക്കോട്: ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതിശക്തമായ പനി, ശരീര വേദന, തലവേദന, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടനടി ചികിത്സ തേടുകയും, പനി മാറിക്കഴിഞ്ഞാൽ ഒരാഴ്ച വിശ്രമിക്കേണ്ടതുമാണ്. കൊതുക് കടി മൂലം പകരുന്ന ഈ രോഗം തടയുന്നതിന് അവരവരുടെ വീടുകളിൽ കൊതുക് വളരുവാനുള്ള സാഹചര്യം
മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ മറക്കണ്ട; കൊയിലാണ്ടിയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി ടൗൺ, പന്തലായനി പെരുവട്ടൂർ, കണയങ്കോട്, കോമത്തുകര, കൊയിലാണ്ടി ബീച്ച്, അരങ്ങാടത്ത് എന്നിവിടങ്ങളിൽ രാവിലെ 9മണി മുതല്‍ 4മണി വരെയാണ് വൈദ്യുതി തടസ്സപ്പെടുക. ഏരിയല്‍ ബണ്ടില്‍ഡ് കേബിള്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
മോട്ടാര്‍ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നു; വിശദമായി അറിയാം
കോഴിക്കോട്: കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ജില്ല ഓഫീസിന്റെയും പുത്തലത്ത് കണ്ണാശുപത്രിയുടെയും സംയുകതാഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നു. ഫെബ്രുവരി 15ന് ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ മോട്ടോര്‍ തൊഴിലാളികള്‍ക്കും പൊതു ജനങ്ങള്‍ക്കുമായിട്ടാണ് സൗജന്യ നേത്രപരിശോധന ക്യാമ്പ് ജില്ലാ ആഫീസ് കാര്യാലയത്തില്‍ വച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സിന് അപേക്ഷിക്കാം
കോഴിക്കോട്: തെങ്ങ് കയറ്റ തൊഴിലാളികള്‍ക്കായി നാളീകേര വികസന ബോര്‍ഡിന്റെ കേരസുരക്ഷാ ഇന്‍ഷുറന്‍സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം കോഴിക്കോട് ജില്ലാ കലക്ടറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് & ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭ്യമാണ്. ഒരു വര്‍ഷത്തേക്ക് 94/ രൂപ അടവില്‍ അഞ്ചു ലക്ഷം രൂപയാണ് മരണാനന്തര സഹായം. രണ്ടര ലക്ഷം രൂപ അപകടത്തിലെ പൂര്‍ണ്ണ
അപേക്ഷിക്കാൻ മറക്കല്ലേ; വിദ്യാർത്ഥികൾക്ക് കെൽട്രോണിന്റെ കീഴിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍, വിശദാംശങ്ങൾ…
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വികസനവകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ വച്ചാണ് പരിശീലനം നടത്തുന്നത്. മൂന്ന് മുതല്‍ ആറ്മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഈ കോഴ്‌സുകള്‍ തികച്ചും സൗജന്യമായിരിക്കും.
സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ തൊഴില്‍ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു; കോഴ്‌സുകളും വിവരങ്ങളും വിശദമായി അറിയാം
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ തൊഴില്‍ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി, ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിങ്ങ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. ഫോണ്‍: 8891370026.
കൊയിലാണ്ടി സൗത്ത് സെക്ഷനില്‍ പൂക്കാട് വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: സൗത്ത് സെക്ഷനില്‍ പൂക്കാട് വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. പൂക്കാട് ടൗണ്‍, പൂക്കാട് കെഎസ്ഇബി(പാത്തിക്കുളം), പൂക്കാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അല്‍മന്‍സൂരി, പൂക്കാട് കലാലയം എന്നിവിടങ്ങളില്‍ നാളെ രാവിലെ 9മണി 5മണി വരെ വൈദ്യുതി മുടങ്ങും. കരിവീട്ടില്‍ കുട്ടന്‍കണ്ടി, കരിവീട്ടില്‍ ടവര്‍, ആരോമ പെട്രോള്‍, കുട്ടന്‍കണ്ടി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 9മണി മുതല്‍ 1മണി
പി.എസ്.സി അറിയിപ്പ്; ജില്ലയിലെ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് II അഭിമുഖത്തിന്റെ ആദ്യഘട്ടം മലപ്പുറത്ത് വച്ച് നടക്കും, വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് II (ഹോമിയോ) (കാറ്റഗറി നമ്പര്‍: 721/222) തസ്തികയുടെ അഭിമുഖത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 16ന് നടക്കും. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മലപ്പുറം ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടക്കുമെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് യഥാസമയം പുതുക്കിയില്ലെങ്കില്‍ പിഴ വീഴും; മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ വിഭാഗം
കോഴിക്കോട്: ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ലൈസന്‍സ് യഥാസമയം പുതുക്കണമെന്ന നിര്‍ദ്ദേശവുമായി ഭക്ഷ്യ സുരക്ഷാ വിഭാഗം. നിലവില്‍ ലൈസന്‍സ് എടുക്കാതെ ഒരു സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല. ലൈസന്‍സ് കാലാവധി കഴിയുന്ന മുറയ്ക്കു തന്നെ പുതിയ ലൈസന്‍സ് എടുക്കേണ്ടതാണ്. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാത്തതും