സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ വിവിധ സാങ്കേതിക മേഖല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം


കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്റര്‍ വിവിധ സാങ്കേതിക മേഖലകളില്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. സോളാര്‍ ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്ങ് എന്നിവയിലാണ് പ്രവേശനം.

അപേക്ഷാ ഫോറം സിവില്‍സ്റ്റേഷന് എതിര്‍വശത്തുളള സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ നിന്ന് ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 8891370026.