ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുറഞ്ഞ നിരക്കില്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ്; ഉദ്ഘാടനം ഏപ്രില്‍ രണ്ടിന്കോഴിക്കോട്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വേനല്‍ക്കാല ക്യാമ്പിന്റെ ഉദ്ഘാടനം ഏപ്രില്‍ 2 വൈകീട്ട് 3 മണിക്ക് നടക്കും. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് ആണ് ഉദ്ഘാടനം.

കായിക ഇനങ്ങളായ ബാഡ്മിന്റണ്‍ ഫുട്ബോള്‍, ബാസ്‌ക്കറ്റ്ബോള്‍, ബോക്സിങ്, ജിംനാസ്റ്റിക്സ്, ചെസ്സ്, വോളിബോള്‍, സ്വിമ്മിംഗ് തുടങ്ങിയവയില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത എല്ലാവരും ഉദ്ഘാടനത്തില്‍ പങ്കെടുക്കണം.

www.sportscouncilkozhikode.com
ഫോണ്‍: 8078182593, 0495-2722593.