കവുംങ്ങും തോട്ടത്തില്‍ അടയ്ക്കാ കളളമ്മാരെ കുടുക്കാന്‍ സി.സി.ടി വി സ്ഥാപിച്ച് ഉടമ; തോട്ടത്തില്‍ കയറി സി.സി.ടി.വി തകര്‍ത്ത യുവാക്കളെ പിടികൂടി പോലീസ്


മലപ്പുറം: മലപ്പുറത്ത് അടയ്ക്ക് തോട്ടത്തില്‍ സ്ഥാപിച്ച സി.സി.ടിവി നശിപ്പിച്ച സംഘത്തെ പിടികൂടി. ചോക്കോട് മമ്പാട്ടുമൂല സ്വദേശികളായ നെല്ലുന്നന്‍ ജിഷ്ണു(27), ശ്രീജിത്ത്(23) മുഹമ്മദ് സനൂബ്(24) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

മലപ്പുറം ചോക്കോട് മമ്പാട്ടുമൂല ഒറവന്‍ കുന്നിലാണ് സംഭവം. കവുങ്ങും തോട്ടത്തില്‍ അടയ്ക്കാമോഷണവും മദ്യപാന സംഘത്തിന്റെയും ശല്യം രൂക്ഷമായതിനാല്‍ തോട്ടം ഉടമ സി.സി.ടി.വി സ്ഥാപിക്കുകയായിരുന്നു.

രാത്രി അടയ്ക്കാ തോട്ടത്തില്‍ എത്തിയ മൂന്ന് പേരടങ്ങുന്ന സംഘം സി.സി.ടി.വി നശിപ്പിക്കുകയായിരുന്നു. ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക്കില്‍ പതിഞ്ഞ മോഷണദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തോട്ടം ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പോലീസ് യുവാക്കളെ പിടികൂടി.