ചെങ്ങോട്ടുകാവ് ബീച്ച് ഏഴുകുടിക്കല്‍ സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ബീച്ച്  ഏഴുകുടിക്കല്‍ സ്വദേശിയെ കാണാനില്ലെന്ന് പരാതി. രാജേഷ് (47) എന്നയാളെയാണ് രാവിലെ 7 മണി മുതല്‍ കാണാതായത്. ഇന്ന് രാവിലെ കൊയിലാണ്ടി ഹോസ്പിറ്റലില്‍ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് സഹോദരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുളളത്. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ പോലീസ് സ്‌റ്റേഷനിലോ അറിയിക്കുക.