കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് ആനക്കുളം സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി


കൊയിലാണ്ടി: ആനക്കുളം സ്വദേശിയുടെ ആക്ടീവ കാണാതായതായി പരാതി. കൊയിലാണ്ടി ബസ്റ്റാന്റിന് സമീപമുള്ള ശ്രീശുഭ ഹോട്ടലിന്റെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന K L 56 M 5321 കറുത്ത നിറമുളള ആക്ടീവ ആണ് കാണാതായത്.

ഇന്നലെ രാവിലെ 8.45 ന് കൊയിലാണ്ടി ബസ്റ്റാന്റിന് സമീപമുള്ള ശ്രീശുഭ ഹോട്ടലിന്റെ സമീപത്ത് നിര്‍ത്തിയിട്ടതായിരുന്നു. തിരിച്ച് രാത്രി 11.30 യ്ക്ക് വന്നപ്പോള്‍ വണ്ടി കാണാതായെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ് സ്‌റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അറിയിക്കേണ്ടതാണ്. 8921787213-ജിതിന്‍.