Category: അറിയിപ്പുകള്‍
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അവധിക്കാല കോഴ്സുകള്‍; വിശദമായി അറിയാം
കോഴിക്കോട്: കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്ത് ഒരു മാസം ദൈര്‍ഘ്യമുള്ള ലാപ്പ്‌ടോപ്പ് സര്‍വീസിങ്ങ്, പൈത്തണ്‍, വെബ്ആനിമേഷന്‍, ഗ്രാഫിക് ഡിസൈനിങ്ങ്, വീഡിയോ എഡിറ്റിങ്ങ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഫോണ്‍ : 0495-2301772, 8590605275.
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ (8.4.2024) വൈദ്യുതി മുടങ്ങും. സൗത്ത് സെക്ഷന്‍ പരിധിയിലുള്ള വെറ്റിലപ്പാറ, വെറ്റിലപാറ ഈസ്റ്റ്, തിരുവങ്ങൂര്‍ ടെമ്പിള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ രാവിലെ 9 മണി മുതല്‍ 1 മണി വരെ എന്‍.എച്ച് വര്‍ക്കിന്റെ ഭാഗമായി ലൈന്‍ മാറ്റുന്ന പ്രവൃത്തി കാരണം വൈദ്യുതി
മഞ്ഞപ്പിത്തം; ജനം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശം
കോഴിക്കോട്: ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് പേര്‍ മരിച്ചതിനാല്‍ ജനം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണ് രണ്ടു പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. ചെക്യാട്, കിഴക്കോത്ത് എന്നിവിടങ്ങളിലാണ് മരണം. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകര്‍ച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരു തരമായാല്‍ ഇത് മരണത്തിനുവരെ കാരണമാകാം. ഹെപ്പറ്റൈറ്റിസ്
കൊയിലാണ്ടിയിൽ ഉൾപ്പെടെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്ന സമ്മര്‍ ക്യാമ്പിലേക്ക് അഡ്മിഷൻ തുടരുന്നു, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വേനല്‍ക്കാല ക്യാമ്പിൽ അഡ്മിഷൻ തുടരുന്നു. 7 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ 2ന് ആരംഭിച്ച ക്യാമ്പുകള്‍ മെയ് 20്ന് അവസാനിക്കും. ബാഡ്മിൻ്റൺ, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോൾ, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ചെസ്സ്, വോളിബോൾ
എം.ബി.എ പഠിക്കാന്‍ താത്പര്യമുളളവരാണോ?; കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ 2024-26 ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
തിരുവന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2024-26 ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ് എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള
പരിശീലനത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ടെക്സ്റ്റ് ബുക്കും സ്‌കൂള്‍ബാഗും സൗജന്യം; അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനത്തിന് ഏപ്രില്‍ 10 നകം അപേക്ഷിക്കണം, വിശദമായി അറിയാം
കോഴക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പിനു കീഴിലെ സി-ഡിറ്റ് അഞ്ചു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഏപ്രില്‍ 10 നകം അപേക്ഷിക്കാമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. പൈത്തണ്‍, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്,
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധി പൂക്കാട് വിവിധയിടങ്ങളില്‍ ഇന്ന് (05-04-24) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: ലെെൻ വർക്ക് നടക്കുന്നതിനാൽ കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധി പൂക്കാട് വിവിധ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. കാപ്പാട് വയൽപ്പള്ളി, ചെങ്ങോട്ട്കാവ് പ്പള്ളി വെറ്റിലപ്പാറ മുത്തോന റോഡ് എന്നീ സ്ഥലങ്ങളിലാണ് ഭാഗികമായി വൈദ്യുതി മുടങ്ങുക.
കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവം; ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം, വാഹനങ്ങൾ കടന്നു പോകേണ്ടത് ഇപ്രകാരം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 8 മണി വരെയാണ് ഗതാഗത നിയന്ത്രണം. വടകര ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഹനങ്ങൾ പയ്യോളി പേരാമ്പ്ര, ഉള്ള്യേരി പാവങ്ങാട് വഴി .കോഴിക്കോടെക്ക് പോകണം, കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക്
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കനക്കും; കോഴിക്കോട് ജില്ല ഉള്‍പ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട് തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലൊഴികെ ഇന്നു മുതല്‍ മുതല്‍ തിങ്കളാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. താപനിലയില്‍ സാധാരണ കാലാവസ്ഥയേക്കാള്‍ രണ്ട് മുതല്‍
കേരള തീരത്തേയ്ക്ക് ഉയര്‍ന്ന തിരമാല ഉണ്ടാകുമെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം
തിരുവന്തപുരം: ‘കള്ളക്കടല്‍’ പ്രതിഭാസം തുടരുന്നതിനാല്‍ കേരള-തമിഴ്നാട് തീരത്ത് ഉയര്‍ന്ന തിരമാല ഉണ്ടാകുമെന്ന് ജാഗ്രത നിര്‍ദ്ദേശം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 20 സെന്റീ