കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ (8.4.2024) വൈദ്യുതി മുടങ്ങും.
സൗത്ത് സെക്ഷന്‍ പരിധിയിലുള്ള വെറ്റിലപ്പാറ, വെറ്റിലപാറ ഈസ്റ്റ്, തിരുവങ്ങൂര്‍ ടെമ്പിള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ രാവിലെ 9 മണി മുതല്‍ 1 മണി വരെ എന്‍.എച്ച് വര്‍ക്കിന്റെ ഭാഗമായി ലൈന്‍ മാറ്റുന്ന പ്രവൃത്തി കാരണം വൈദ്യുതി മുടങ്ങും.

പൂക്കാട് ഓഫീസ്, പൂക്കാട് ടൗണ്‍, പൂക്കാട് അല്‍ മന്‍സൂരി തോരായി കടവ് റോഡ്, പാത്തിക്കുളം എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നാളെ ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ എന്‍.എച്ച് വര്‍ക്കിന്റെ ഭാഗമായി ലൈന്‍ മാറ്റുന്ന പ്രവൃത്തി കാരണം വൈദ്യുതി മുടങ്ങും.

പൂക്കാട് കലാലയം ട്രാന്‍സ്‌ഫോര്‍മറിന്റ ലൈന്‍ പരിധിയില്‍ വരുന്ന പൂക്കാട് കലാലയത്തിന്റെ, പഞ്ചായത്ത് ഓഫീസിന്റ, പെട്രോള്‍ പമ്പിന്റെ പരിസരങ്ങളിലും നാളെ രാവിലെ 9 മണി മുതല്‍ 3 മണി വരെ എന്‍.എച്ച് വര്‍ക്കിന്റെ ഭാഗമായി ലൈന്‍ മാറ്റുന്ന പ്രവൃത്തി കാരണം വൈദ്യുതി മുടങ്ങും.